ഈ പയർ ഇനത്തിന് ഇലകൾ കുറവും കായകൾ അധികവുമാണ്!

ഈ പയർ ഇനത്തിന് ഇലകൾ കുറവും കായകൾ അധികവുമാണ്!

എന്ത് കൊണ്ടാണെന്നറിയില്ല, ഈ ഇനം പയറിന് താരതമ്യേന ഇലകൾ കുറവും കായകൾ അധികവുമായി കാണുന്നു. കൂടുതൽ അച്ചിങ്ങ പയർ ഉണ്ടായി നിൽക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. പയർ പടർത്താൻ കാര്യമായ സംവിധാനമൊന്നും ഇല്ലാത്തതിനാൽ ഉണങ്ങിയ വെണ്ട ചെടികളിലും, മുരിങ്ങ ചെടികളിലുമാണ് പടർന്നിരിക്കുന്നത്. പയറിന്റെ ഭാരം കൊണ്ട് മുരിങ്ങ ചെടി വളഞ്ഞ് റ പോലെയായത് കാണാം.

പയറിന്റെ പൂക്കളും കുഞ്ഞു കായകളും ഈ ചെടിച്ചട്ടിയിലെ പയർ ചെടിയിൽ കാണാൻ രസമുണ്ട്. ഭാഗ്യത്തിന് ഇത് വരെ അഫിഡുകളുടെ ശല്യം കണ്ടില്ല.