ചിത്രശലഭം മുട്ടയിടാൻ സ്ഥലം അന്വേഷിച്ച് പറക്കുകയാണോ?
|ചിത്രശലഭം മുട്ടയിടാൻ സ്ഥലം അന്വേഷിച്ച് പറക്കുകയാണോ?
കുറച്ചു നേരമായി ഈ ചിത്രശലഭം ഈ പച്ചക്കറി ചെടികൾക്കിടയിൽ പറന്നുകൊണ്ടിരിക്കുന്നു. കാര്യമായ പൂക്കൾ ഒന്നും കാണാനില്ലാത്തതിനാൽ ഇവിടെ പറക്കാൻ ഒരു കാരണമേ ഞാൻ കാണുന്നുള്ളൂ. ഇടക്ക് കറിവേപ്പിൻ ഇലയിൽ സ്വല്പ നേരം ഇരിക്കുന്നതും കണ്ടു. ഇപ്പോൾ ചിത്രശലഭം പറന്നു നടക്കുന്നത് കാണാൻ സന്തോഷമാണെകിലും, മിക്കവാറും കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ മുട്ട വിരിഞ്ഞ് കാറ്റർപില്ലറുകൾ അഥവാ ചിത്രശലഭപ്പുഴുക്കൾ ധാരാളമായി പുറത്തിറങ്ങാൻ സാധ്യതയുണ്ട്. അവ നീക്കം ചെയ്യൽ എനിക്ക് നല്ല ജോലിയാവും. അല്ലെങ്കിൽ കറിവേപ്പിൻ ഇലകൾ മുഴുവൻ അവ തിന്നു തീർക്കും, ഒടുവിൽ പ്യൂപ്പയായി, പിന്നീട് ചിത്രശലഭവുമായി അവ പറന്നു പോകും.