മൂന്നാം തലമുറക്കുള്ള വിത്ത് പയർ തയ്യാറായി വരുന്നു!

മൂന്നാം തലമുറക്കുള്ള വിത്ത് പയർ തയ്യാറായി വരുന്നു!

നേരത്തെ പറഞ്ഞ പോലെ ഈ അച്ചിങ്ങ പയർ ഇനത്തിന് നല്ല വിളവും കീടങ്ങളുടെ ശല്യം കുറവുമായിരുന്നു. അതിനാൽ ഇതിന്റെ വിത്ത് ശേഖരിച്ച് മൂന്നാം തലമുറ പയർ ചെടികൾ ഉണ്ടാക്കാം എന്ന് കരുതുന്നു. അഞ്ച് പയറുകൾ ഞാൻ വിത്തിനായി നിർത്തിയിട്ടുണ്ട്. ഏകദേശം മൂപ്പെത്തി ഉണങ്ങി തുടങ്ങിയിരിക്കുന്നു. അൻപത് വിത്തോളം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. എന്റെ ആവശ്യത്തിന് അത് ധാരാളം മതിയാകും.