ചിത്രശലഭ പുഴു പണി തുടങ്ങി, ഞാനും!
|ചിത്രശലഭ പുഴു പണി തുടങ്ങി, ഞാനും!
കഴിഞ്ഞ ദിവസം പൂക്കളൊന്നും കാര്യമയില്ലാത്ത എന്റെ പച്ചക്കറി ചെടികൾക്കിടയിൽ ഒരു ചിത്രശലഭം കുറെ നേരം വട്ടമിട്ടു പറക്കുകയും കറിവേപ്പിൻ ഇലയിൽ ഇരിക്കുകയും ചെയ്തിരുന്നത് പോസ്റ്റ് ചെയ്തിരുന്നല്ലോ. അപ്പോൾ തന്നെ ചിത്രശലഭം മുട്ടയിടാനുള്ള ഒരുക്കത്തിലാണെന്ന് തോന്നുന്നു എന്നും പറഞ്ഞിരുന്നല്ലോ. ഇപ്പോൾ ഇതാ ചിത്രശലഭത്തിന്റെ മുട്ട വിരിഞ്ഞുണ്ടായ ചിത്രശലഭ പുഴുക്കൾ ജോലി തുടങ്ങിയിരിക്കുന്നു. കറിവേപ്പിന്റെ ഇലകൾ തിന്നു തീർക്കാൻ തുടങ്ങിയിരിക്കുന്നു. ഈ തരം ചിത്രശലഭ പുഴുവിന് കറിവേപ്പിന്റെ ഇലയാണ് ഏറെ പ്രിയം. മുൻപ് ഓറഞ്ച് ചെടി ഈ ചെടി ചട്ടികളിൽ ഉണ്ടായിരുന്നപ്പോൾ അതിന്റെ തളിർ ഇലകളും തിന്നു തീർക്കുമായിരുന്നു. ഏതായാലും, എനിക്ക് ജോലിയായി. ഉടനെ ഇവയെ നീക്കം ചെയ്തില്ലെങ്കിൽ, കറിവേപ്പിൻറെ തളിർ ഇലകൾ മുഴുവൻ തിന്ന് ഇവ തടിച്ചു കൊഴുക്കും.