അക്വേറിയത്തിലെ നവാഗതർ!
|
അക്വേറിയത്തിലെ നവാഗതരെ പരിചയപ്പെടാം. ആദ്യമായി ഒരു പുതിയ ജലസസ്യം എത്തിയിട്ടുണ്ട്. കൂടുതൽ അലങ്കാര മൽസ്യങ്ങൾ വരുമ്പോൾ അവക്ക് വേണ്ട ഓക്സിജൻ ലഭ്യമാക്കാൻ ഉപകരിക്കും എന്ന് കരുതി. പുതിയതായി വന്നു ചേർന്നത് Red swordtail, Gold fish, Tetra എന്നീ മൽസ്യങ്ങളുടെ ഓരോ ജോഡി വീതമാണ്. ആൺ Red swordtailന്റെ നീണ്ട വാലിന്റെ ആകൃതിയാണ് അതിന് ആ പേരുണ്ടാവാൻ കാരണം.
ഞാൻ ആദ്യമായാണ് Tetra മത്സ്യത്തെ കാണുന്നതും വളർത്തുന്നതും. ചെറുപ്പത്തിൽ അലങ്കാര മൽസ്യങ്ങൾ വളർത്തിയപ്പോൾ ഈ മത്സ്യത്തെ പറ്റി കേട്ടിരുന്നില്ല. ഒരു Tetra മത്സ്യത്തിന് പിങ്ക് നിറവും മറ്റൊന്നിന് പച്ച നിറവുമാണ്. നല്ല തിളക്കമുള്ള നിറങ്ങളാണ്. ഗോൾഡ് ഫിഷിനെ കാണാൻ എനിക്ക് അന്നും ഇന്നും വളരെ ഇഷ്ടമാണ്. മുൻപ് അവക്ക് വില കൂടുതലായാണ് തോന്നിയിരുന്നത്. ഇന്നലെ വാങ്ങിച്ചപ്പോൾ ജോഡിക്ക് ഇരുപത് രൂപയെ ആയുള്ളൂ.