മുറിച്ചെടുത്ത ഉള്ളിത്തണ്ടുകൾ വീണ്ടും വളരാൻ തുടങ്ങി

ഉള്ളി തണ്ടുകൾ നീളം കൂടി ഒടിയാൻ തുടങ്ങിയപ്പോൾ മുറിച്ചെടുത്ത് കറിക്കെടുത്ത കാര്യം നേരത്തേ പറഞ്ഞിരുന്നല്ലോ. ഇപ്പോൾ ഇതാ ഉള്ളി തണ്ടിന്റെ കുറ്റികൾ വീണ്ടും വളരാൻ തുടങ്ങിയിരിക്കുന്നു. പക്ഷെ ആദ്യത്തെ അത്ര ഉശിരില്ല വളർച്ചക്ക്. കുറച്ചു കഴിയുമ്പോൾ മെച്ചപ്പെടുമോ ആവോ.