കുരുമുളക്


മറ്റു മരങ്ങളുടെയോ തൂണുകളുടെയോ താങ്ങോടെയാണ് കുരുമുളക് ഒരു വള്ളിച്ചെടിയായി വളരുന്നത്. ശരിയായ പോഷക വളങ്ങൾ നൽകുകയും ആവശ്യത്തിന് വെള്ളവും സൂര്യപ്രകാശവും ലഭിക്കുകയും ചെയ്താൽ ഇടതൂർന്ന് വളരുന്നു. കുരുമുളകിന് എരിവ് നൽകുന്നത് പിപെറിൻ എന്നറിയപ്പെടുന്ന സംയുക്തമാണ്. ഉണങ്ങിയ കുരുമുളക് പൊടിച്ചാണ് ഉപയോഗിക്കുത്. ഭക്ഷണ മേശയിൽ പൊടിയുപ്പിനൊപ്പം കുരുമുളക് പൊടി സാധാരണയായി ഉപയോഗിക്കുന്നു. കറികളിലും ചേർക്കുന്നു.

പച്ച കുരുമുളക് അതെ നിറം നിലനിർത്തി സംസ്കരിച്ചെടുക്കാറുണ്ട്. കുരുമുളകിൻ്റെ കറുത്ത ആവരണം നീക്കം ചെയ്ത ശേഷമാണ് വെള്ള കുരുമുളക് ലഭിക്കുന്നത്. ചുവന്ന കുരുമുളക് തിളക്കമുള്ള ചുവന്ന പഴുത്ത പഴമാണ്, പ്രത്യേക പ്രോസസ്സിംഗ് ഉപയോഗിച്ച് അതേ നിറത്തിൽ നിലനിർത്താൻ കഴിയുമെത്രെ.