പപ്പായ ചെടി

വലിച്ചെറിഞ്ഞ വിത്തുകളിൽ നിന്നാണ് ഈ പപ്പായ ചെടി മുളച്ചത്. മുകളിൽ ഇടത് മൂലയിൽ കാണുന്ന കരിങ്കൽ കഷ്ണത്തിന്റെ അടിയിൽ നിന്നാണ് ഇത് വളർന്നത്, ചെടിക്ക് ഇടം നൽകുന്നതിന് അത് നീക്കേണ്ടതുണ്ട്.
ഏതാനും അടി ഉയരമുള്ള, വിരളമായ ശാഖകളുള്ള ഒരു വൃക്ഷമായി ചെടി വളരും. ഇലകൾ മരത്തിൻ്റെ മുകളിൽ ഒതുങ്ങുന്നു. ഫോട്ടോയിൽ കാണുന്നത് പോലെ ഇലകൾക്ക് പ്രത്യേക ആകൃതിയാണ്. ചെടിയുടെ എല്ലാ ഭാഗങ്ങളിലും ലാറ്റക്സ് കറ അടങ്ങിയിട്ടുണ്ട്. പക്ഷെ അത് റബ്ബർ ഉണ്ടാക്കാൻ പറ്റിയ ലാറ്റക്സ് അല്ല. പപ്പായ ചെടി ആൺ, പെൺ പൂക്കൾ ഉത്പാദിപ്പിക്കുന്നു. ഇലകളുടെ തണ്ടുകളുടെ കടക്കലാണ് പൂക്കൾ വിരിയുന്നത്. പെൺപൂക്കൾ പിന്നീട് കായ്കളായി വികസിക്കുന്നു.