ഈ കണ്ണിമാങ്ങകൾ പിടിച്ചു കിട്ടുമോ?

കഴിഞ്ഞ കൊല്ലം ഈ ഒട്ടുമാവ് രണ്ട് തവണ  പൂത്തിരുന്നെങ്കിലും അകെ ഒരു മാങ്ങയാണ് ഉണ്ടായത്. അതും പൂപ്പൽ വന്നത് കൊണ്ട് ഉപയോഗിക്കാൻ കഴിഞ്ഞില്ല. ഇത്തവണ നാല് പൂക്കുലകൾ ഉണ്ടായി, കുറച്ച് വളരെ ചെറിയ കണ്ണി മാങ്ങകൾ ആയിട്ടുണ്ട്. കടുത്ത ചൂടിൽ മൊത്തം കൊഴിഞ്ഞു പോകുമോ അതോ ഒന്ന് രണ്ട് മാങ്ങകളെങ്കിലും മൂത്ത് കിട്ടുമോ? ഇന്ന് കടക്കൽ നല്ലവണ്ണം വെള്ളം ഒഴിച്ച് കൊടുത്തു. പക്ഷെ എല്ലാ ദിവസവും ഇവിടെ വന്ന് വെള്ളം ഒഴിക്കാൻ പറ്റാറില്ല. ചെറിയ ചെടിയായതിനാൽ ആഴത്തിൽ നിന്ന് വെള്ളം വലിച്ചെടുക്കാൻ കഴിവുണ്ടാവില്ല.

Last year, this grafted mango plant produced had bloomed twice and produced just one mango. It was also moldy and could not be used. This time there were four bunches of flowers and some tiny mangoes are seen. Will they all fall off in extreme heat or will I get at least one or two mangoes? Today I have watered the plant well. But it is not possible to come here every day and pour water. Being a small plant, it is not able to draw water from deep down either.