ബ്ലീഡിംഗ് ഹാർട്ട് വൈൻ
|
ബ്ലീഡിംഗ് ഹാർട്ട് വൈൻ (Clerodendrum thomsoniae) പൂന്തോട്ടങ്ങളിൽ വളരുന്ന ഒരു അലങ്കാര പൂച്ചെടിയാണ്. ബ്ലീഡിംഗ് ഗ്ലോറി-ബോവർ, ഗ്ലോറി-ബോവർ എന്നിവയാണ് മറ്റ് പേരുകൾ. ഇലകളുടെ കടക്കലാണ് പൂങ്കുലകൾ ഉണ്ടാകുന്നത്. ഇലകൾ പരസ്പരം എതിർവശത്തും മുകളിലും താഴെയുമായി ജോഡികളായി ക്രമീകരിച്ചിരിക്കുന്നു. നന്നായി പൂക്കുന്നതിന് നേരിട്ടുള്ള സൂര്യപ്രകാശം ആവശ്യമാണ്. തണ്ട് മുറിച്ചെടുത്ത് നട്ട് പുതിയ ചെടികൾ എളുപ്പം ഉണ്ടാക്കാം.