പുതിന ഇല കറിക്കെടുത്ത ശേഷം തണ്ടുകൾ നട്ടു നോക്കി!
|
പുതിന ഇലകൾ കറിയിൽ ചേർക്കാൻ വേണ്ടി കടയിൽ നിന്ന് വാങ്ങിച്ചതാണ്. നോക്കിയപ്പോൾ തണ്ടുകളിൽ സ്വല്പം വേരുകൾ കണ്ടു. ഇലകൾ സൂക്ഷിച്ചു നുള്ളിയെടുത്ത് കറിയിൽ ചേർത്തു. തണ്ടിന്റെ അറ്റത്തുള്ള രണ്ടിലകൾ മാത്രം നിലനിർത്തി. എന്നിട്ട് തണ്ടുകൾ ചെടിച്ചട്ടികളിൽ നട്ടു. അടിവളമായി വേപ്പിൻ പിണ്ണാക്കും എല്ലുപൊടിയും ചേർത്തിരുന്നു. ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ തളിരുകൾ വരാൻ തുടങ്ങി. ഇനി കൂടുതൽ വളർന്ന് ചെടിച്ചട്ടി മുഴുവൻ നിറയുമെന്ന് പ്രതീക്ഷിക്കട്ടെ. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.
After pinching the mint leaves and using it for curry, plant the stems and watch!
Mint leaves were bought from the store to add to curries. When I looked at them there were some roots on the stems. The leaves were carefully pinched and added to the curry. Only two leaves at the end of the stem were retained. Then the stems are planted in garden pots. Neem cake and bone meal were added as base fertilizer. After a few days, it started sprouting. Let’s hope it grows more and fills the garden pot. Updates will be posted.