പർപ്പിൾ ലേഡി ചെടികൾ നന്നായി വളരുന്നു


ഈ പർപ്പിൾ ലേഡി ചെടികൾ ആദ്യം വളരെ ചെറിയ ചെടിച്ചട്ടികളിലാണ് ഉണ്ടായിരുന്നത്. വളർച്ച മുരടിച്ചപ്പോൾ ആദ്യം ഒരെണ്ണം ഒരു പന്ത്രണ്ട് ഇഞ്ച് ചെടിച്ചട്ടിയിൽ പറിച്ചു നട്ടു. അതിന്റെ വളർച്ച കണ്ടപ്പോൾ ബാക്കിയുള്ള ചെടികൾ മൂന്നെണ്ണം ഒരു ചെടിച്ചട്ടിയിൽ നട്ടു. വേറെ ഒഴിഞ്ഞ ചെടിച്ചട്ടി ഇല്ലാത്തതിനാലാണ് അങ്ങിനെ ചെയ്തത്. ആദ്യം നട്ട ചെടിയുടെ ഇലകളും തണ്ടുകളും കൂടുതൽ വലുതായി കാണാം. വലിയ ഇലകൾ കൂടുതൽ ചുരുണ്ടിരിക്കുന്നതിനാൽ ഭംഗി കുറഞ്ഞോ എന്നൊരു സംശയം.

Purple lady plants are growing well

These purple lady plants were originally in very small pots. When the growth was stunted, one was first transplanted into a twelve-inch pot. After seeing its growth, three of the remaining plants were planted in a pot. This was done because there was no other empty pots. The leaves and stems of the first plant appear larger. One wonders if the large leaves are more curled and less beautiful.