ഈ കുഞ്ഞു തൈകൾ ഏതെന്നറിയാൻ ഒരു സൂത്രം!
|
പലപ്പോഴും പച്ചക്കറി വിത്തുകൾ പല ചെടിച്ചട്ടികളിലായി പാകി കഴിഞ്ഞ ശേഷം മുളച്ചു വരുമ്പോൾ ഏതാണ് ഏത് ചെടിച്ചട്ടിയിൽ എന്ന് മറന്നു പോകാറുണ്ട്. ചിലപ്പോൾ വിത്തിന്റെ കവർ ചെടിച്ചട്ടിയിൽ വെക്കുമെങ്കിലും, മുളച്ചു വരുമ്പോളേക്കും അവ കാറ്റിൽ പാറി പോയിരിക്കും. പിന്നെ ചെടികൾ കുറച്ചുകൂടി വലുതാവുന്നത് വരെ കാത്തിരിക്കുകയെ നിവർത്തിയുള്ളു. ഈ കുഞ്ഞു ചെടികൾ നോക്കിയപ്പോൾ ഒന്നിന്റെ ഇലയുടെ അറ്റത്ത് വിത്തിന്റെ തോട് കണ്ടു. അപ്പോൾ മനസ്സിലായി, ഞാൻ പാകിയിരുന്ന കാപ്സിക്കം ആണ് മുളച്ചു വന്നിരിക്കുന്നതെന്ന്. മുളക് വിത്ത് കൂടി പാകിയിരുന്നെങ്കിൽ തിരിച്ചറിയാൻ ബുദ്ധിമുട്ടായേനെ. രണ്ടു വിത്തുകളും ഏകദേശം ഒരുപോലെയിരിക്കും. ഇത്തവണ മുളക് വിത്ത് പാകിയത് കുറെ കൂടി വലിയ ചെടിച്ചട്ടികളിൽ ആയതിനാൽ ബുദ്ധിമുട്ടുണ്ടായില്ല.
A simple way to identify these vegetable seedlings!
Often vegetable seeds are planted in different pots and when they germinate, we forget which seed is in which pot. Sometimes seed covers are placed in pots, but by the time they germinate, the covers are blown away by the wind. Then you just have to wait until the plants are a little bigger. When I looked at these baby plants, I saw a seed shell at the end of one of the leaves. Then I realized that the capsicum that I had planted had sprouted. It would have been difficult to identify if the chilli seeds had been sown. Both seeds are almost identical. This time the chilli seeds were sown in a few bigger pots so there was no problem.