അതെ, ചുവന്ന ചീര തന്നെ, സംശയമില്ല!


കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്ന ചുവന്ന നിറത്തിലുള്ള കുഞ്ഞു പച്ചക്കറി തൈകൾ കുറച്ചു കൂടി വലുതായി. എല്ലാവരും പറഞ്ഞത് പോലെ അത് ചുവന്ന ചീര തന്നെയാണ്. ഇലകൾ വലുതായപ്പോൾ മനസ്സിലാക്കാൻ കുറച്ചു കൂടി എളുപ്പമാണെന്ന് മാത്രം. ഒരു പാട് തൈകൾ വളരുന്നത് കൊണ്ട് പറിച്ചു നടലാണ് അടുത്ത ജോലി. എല്ലാ തൈകളും എന്തായാലും സംരക്ഷിക്കാൻ പറ്റുമെന്ന് തോന്നുന്നില്ല. കൂടുതൽ വലിപ്പമുള്ളവ പറിച്ച് മറ്റിടങ്ങളിൽ നടാം. പറിച്ചെടുക്കുമ്പോൾ സമീപത്തുള്ള തൈകൾ കേട് പറ്റാതെ നോക്കാൻ നന്നേ ബുദ്ധിമുട്ടായിരിക്കും, അത്രക്ക് അടുത്തടുത്താണ് തൈകൾ. ഇത്രയും ചെടികൾ ഈ വേനലിൽ വളർത്തിയെടുക്കാനും പറ്റില്ല. എന്നാലും പറ്റുന്നത്ര ശ്രമിക്കും.

Yes, red amaranth, no doubt!

The red vegetable seedlings posted the other day have gotten a little bigger. Like everyone said it was red amaranth. It’s just that it’s a little easier to recognize when the leaves are bigger. The next job is transplanting as there are too many seedlings growing very near each other. It doesn’t seem like all seedlings can be saved anyway. Larger ones can be picked and planted elsewhere. The closer the seedlings are, the harder it will be to see them undamaged when they are picked. It is not possible to grow so many plants this summer. But I will try my best.