പല നിറത്തിലുള്ള ബൊഗെയ്ൻവില്ല പൂക്കളെ പരിചയപ്പെടാം


ആദ്യത്തേത് പിങ്ക് നിറത്തിലുള്ള ബൊഗെയ്ൻവില്ല പൂക്കളാണ്. ഈ ചെടിയുടെ ഇലകൾക്ക് വാരിഗേഷൻ ഇല്ല. അടുത്തത് വെള്ള നിറത്തിലുള്ള കടലാസ്സ് പൂക്കളാണ്. ബൊഗെയ്ൻവില്ലയെ ഇവിടങ്ങളിൽ കടലാസ്സ് പൂവ് എന്നും പറയും. ഇനിയത്തേത് കുറേകൂടി ഇളം പിങ്ക് നിറമുള്ള ബൊഗെയ്ൻവില്ല പൂക്കളാണ്. ഈ കാണുന്ന പിങ്ക് ബൊഗെയ്ൻവില്ല പൂക്കളുള്ള ചെടിയുടെ ഇലകൾക്ക് വെള്ളയും പച്ചയും കലർന്ന വാരിഗേഷൻ ഉണ്ട്. ഇളം വയലറ്റും വെള്ളയും കലർന്ന നിറമാണ് ഈ ചെടിയുടെ പൂക്കൾക്ക്. ഓറഞ്ച് നിറത്തിലുള്ള കടലാസ്സ് പൂക്കളുള്ള ചെടി ഒരു വെള്ള ചെടിച്ചട്ടിയിലാണ് നട്ടിരിക്കുന്നത്. മറ്റെല്ലാം ടെറാക്കോട്ട നിറത്തിലുള്ള ചെടിച്ചട്ടികളാണ്. അവസാനമായി ഇതാ ഇളം ചുവപ്പും പിങ്കും കലർന്ന നിറമുള്ള ബൊഗെയ്ൻവില്ല പൂക്കൾ.

Let’s get to see bougainvillea flowers in different colors

The first is the pink bougainvillea flowers. The leaves of this plant have no variegation. Next are the bougainvillea flowers. Next up are the bougainvillea flowers, a much lighter pink. The leaves of this pink bougainvillea flowering plant have white and green variegation.  Flowers of this plant are pale violet and white in color. A plant with orange bougainvillea flowers is planted in a white plant pot. All others are in terracotta colored pots. Finally here are the bougainvillea flowers with a pale red and pink color.