അങ്ങിനെ രണ്ട് പാവൽ ചെടികളും ഒട്ടുമാവിൽ പടർന്നു കയറി


തൊട്ടടുത്ത ചെടിച്ചട്ടികളിൽ വളരുന്ന രണ്ട് പാവൽ ചെടികളും കായ്ക്കാത്ത ഒട്ടുമാവിൽ പടർന്നു കയറി. ഒരെണ്ണം ആര്യവേപ്പിൻ ചെടി വഴിയും, മറ്റൊന്ന് തുളസി ചെടി വഴിയും. ഇനി അവക്ക് പടരാൻ അത്യാവശ്യം സ്ഥലം വീട്ടുമുറ്റത്തെ ഒട്ടുമാവിൽ ഉണ്ട്. താമസിയാതെ കായ്ക്കാത്ത ഒട്ടുമാവിൽ നിന്ന് പാവക്ക പറിക്കാം എന്ന പ്രതീക്ഷയിലാണ് ഞാൻ.

Finally two bitter gourd plants have climbed on to the grafted mango plant

Two bitter gourd plants growing in adjacent plant pots have overgrown climbed on to the grafted mango plant which is yet to bear fruits. One through the Neem plant and the other through the Tulsi plant. Now they have plenty of space to spread on the mango plant in the yard. I am hoping to harvest bitter gourds from the non-fruiting mango plant soon.