എമറാൾഡ് ട്രീക്ക് പുതിയ തളിരുകൾ


ഇൻഡോർ പ്ലാന്റ് ആയി വെച്ച എമറാൾഡ് ട്രീക്ക് പുതിയ തളിരുകൾ വരാൻ തുടങ്ങി. ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം കുറച്ച് വെള്ളം മാത്രമേ ഒഴിച്ചു കൊടുക്കാറുള്ളു, വെള്ളം അധികമായി ചീഞ്ഞു പോകേണ്ട എന്ന് കരുതി. വെളിച്ചം കുറവാണെന്ന് തോന്നുമ്പോൾ ലൈറ്റ് ഓണാക്കി കൊടുക്കും. സ്വീകരണമുറിയിൽ മഴക്കാറുള്ള ദിവസങ്ങളിൽ ചിലപ്പോൾ പകൽ വെളിച്ചക്കുറവ് അനുഭവപ്പെടാറുണ്ട്. നല്ല തിളക്കമുള്ള ഇലകളായതിനാൽ, തളിർ കണ്ടില്ലെങ്കിൽ പ്ലാസ്റ്റിക് ചെടിയാണെന്നേ തോന്നൂ!

New shoots for the emerald tree

The emerald tree that was placed as an indoor plant has started to sprout new shoots. Watering is done sparingly once or twice a week, taking care not to let too much water causing the plant to rot. When it feels that the light is low, the lights will be turned on. On cloudy days, there is sometimes a lack of enough daylight in the living room. Because of the shiny leaves, it looks like a plastic plant if you don’t see the new shoot!