മുറ്റത്ത് നട്ട മുന്തിരി ചെടി തളിർത്തു തുടങ്ങി
|
വളരെ ശ്രദ്ധയോടെ മുറ്റത്ത് നട്ട മുന്തിരി ചെടിയിൽ പുതിയ തളിർ ഇലകൾ വന്നു തുടങ്ങി. ഗ്രോബാഗിൽ നിന്ന് മാറ്റി നട്ടപ്പോൾ വലിയ കുഴപ്പമൊന്നും ഉണ്ടായില്ലെന്ന് കരുതട്ടെ. ഇനി മുന്തിരി ചെടിക്ക് എന്തെല്ലാം പരിചരണമാണ് നൽകേണ്ടതെന്ന് അറിവുള്ളവർ പറഞ്ഞു തന്നാൽ നന്നായിരുന്നു. ഞാൻ ആദ്യമായാണ് മുന്തിരി വള്ളി നടുന്നത്. പർപ്പിൾ മുന്തിരിയും പച്ച മുന്തിരിയും ചെടി കണ്ടാൽ തിരിച്ചറിയാൻ പറ്റുമോ? വാങ്ങിച്ച നഴ്സറിയിലെ സ്റ്റാഫിന് ഇത് ഏത് ഇനമാണെന്ന് അറിയില്ലായിരുന്നു. എനിക്ക് കുരുവില്ലാത്ത പച്ച മുന്തിരിയാണ് കൂടുതൽ ഇഷ്ടം. പുളിയില്ലാത്ത ഏതിനമായാലും കഴിക്കാം.
The grape plant planted in the yard started sprouting
A grape plant planted in the yard with great care has started to sprout new leaves. Let’s assume that there was no major problem when it was transplanted from the growbag. It would be good if someone with knowledge told me what kind of care should be given to the grape plant. This is the first time I am planting grape vines. Can you tell between plants which will give purple grapes and green grapes by sight? The staff at the nursery where it was purchased did not know what variety it was. I prefer seedless green grapes. But I can eat any type which is not sour.