വെണ്ട കൃഷി ചെയ്യുന്ന എന്റെ രീതി വെണ്ട കൃഷി ചെയ്യാൻ താരതമ്യേന എളുപ്പമാണെന്നാണ് എന്റെ കഴിഞ്ഞ മൂന്ന് കൊല്ലമായുള്ള അനുഭവം. ചെറിയ തോതിലുള്ള വീട്ടാവശ്യത്തിനുള്ള കൃഷിയാണ് ഞാൻ ഉദ്ദേശിക്കുന്നത്, വൻതോതിൽ വില്പനക്കായുള്ളതല്ല. മുൻപ് ചെറുപ്പത്തിലും വീട്ടിൽ അമ്മയോടൊപ്പം വെണ്ട
ചെടിച്ചട്ടിയിൽ വെണ്ടയും വളരും ഇന്നലെ ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കൃഷി ചെയ്യുന്നതിനെ പറ്റി പറഞ്ഞത് ഓർക്കുമല്ലോ. പയർ നടുന്നത് മുൻപ് വെണ്ട നട്ട ചെടിച്ചട്ടിയിലാണെന്നും പറഞ്ഞിരുന്നു. പയറിന്റെ വേരിൽ ഉള്ള നൈട്രജൻ ഫിക്സിങ് ബാക്ടീരിയ ഉണ്ടാക്കുന്ന വളം ഉപയോഗപ്പെടുത്തിയാണ്
ചെടിച്ചട്ടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നു! ഇത് കണ്ടോ, ഒരു ചെറിയ ചെടിച്ചട്ടിയിൽ കുഞ്ഞു ചെടിയിൽ അച്ചിങ്ങ പയർ കായ്ച്ചു നിൽക്കുന്നത്? ഇനിയിപ്പോൾ പച്ചക്കറി കൃഷിക്ക് സ്ഥലമില്ലെന്ന് ആർക്കും പറയാൻ പറ്റില്ല. വീട്ടിലേക്ക് ആവശ്യമുള്ള പച്ചക്കറികൾ നട്ടുണ്ടാക്കാൻ ആർക്കും
തേക്കിന്റെ ഇല വീഴുന്നത് ഇപ്പോൾ ശല്യമല്ല! New Use for Old Teak Leaves! മുൻപൊക്കെ അടുത്ത പറമ്പിൽ നിന്ന് തേക്കിന്റെ ഇലകൾ മുറ്റത്ത് വീഴുന്നത് എടുത്ത് കളയേണ്ടി വരുന്നത് ഒരു ശല്യമായി കണക്കാക്കിയിരുന്നു. എന്നാൽ മഴ കുറഞ്ഞതോടെ
പുതിയ പപ്പായ ചെടിയിൽ നിന്നുള്ള ആദ്യത്തെ വിളവെടുപ്പ് പുതിയ പപ്പായ ചെടിയുടെ നേരെത്തെ പോസ്റ്റ് ചെയ്ത വിഡിയോ ക്ലിപ്പും ഇതിനൊപ്പം ചേർക്കുന്നു, അപ്പോൾ കാണാൻ പറ്റാഞ്ഞവർക്കായി.
കൊച്ചു ചെടിച്ചട്ടിയിലെ മുളക് ചെടി മൊട്ടിട്ടു സ്ഥല പരിമിതി കൊണ്ടാണ് ഈ മുളക് തൈ ആറിഞ്ച് ചെടിച്ചട്ടിയിൽ നടേണ്ടി വന്നത്. കൂടുതൽ വലിപ്പമുള്ള ചെടിച്ചട്ടികളിൽ എല്ലാം മറ്റു ചെടികൾ ഉണ്ടായിരുന്നു. പച്ചക്കറി കൃഷിയിൽ ഒരു ചെടി ഉണങ്ങി പോയാൽ
ഈ കാപ്സിക്കത്തിൽ നിന്നെങ്കിലും വിത്ത് കിട്ടുമോ? കുറച്ച് ദിവസങ്ങൾ മുൻപ് ഇതുപോലൊരു കാപ്സിക്കം വിത്തിന് നിർത്തി പറിച്ചെടുത്തിരുന്നു. പക്ഷെ മുറിച്ചു നോക്കിയപ്പോൾ വിത്തൊന്നും കണ്ടില്ല. ആവശ്യത്തിന് മൂത്തിലായിരിക്കും. ഇനി ഇതിപ്പോൾ എത്ര നാൾ കഴിഞ്ഞാലാണാവോ വിത്ത് നൽകുന്നത്? ഇത്
നേന്ത്ര വാഴയിൽ പടർന്ന് കയറിയ പാവൽ ചെടി കായ്ക്കുന്നു! പടർത്താൻ ഉള്ള മാർഗ്ഗമില്ലാത്തതിനാലാണ് ഈ കയ്പ്പ ചെടി നേന്ത്ര വാഴയുടെ കടക്കൽ നട്ടത്. പാവൽ ചെടി നേന്ത്ര വാഴയുടെ തൈകളിലേക്കാണ് ആദ്യം പടർന്നിരിക്കുന്നത്. ആദ്യം ഉണ്ടായത് സാധാരണ പോലെ
കൂർക്ക ചെടികൾ തഴച്ചു വളരുന്നത് കാണാം! ഈ കൂർക്ക ചെടികൾ കറി വെക്കാൻ കൊണ്ടുവന്ന കൂർക്കകൾ നട്ടുണ്ടാക്കിയവയാണ്. കുറെ തണ്ടുകൾ നേരത്തെ മുറിച്ചെടുത്ത് മാറ്റി നട്ടിരുന്നു. ഇപ്പോൾ അതിലും കൂടുതൽ തിരിച്ച് വളർന്നിരിക്കുന്നു. മാറ്റി നട്ടവ ആദ്യം നന്നായി
വിത്ത് മുളക് തയ്യാർ വലിയ പതിനെട്ട് ഇഞ്ച് ചെടിച്ചട്ടിയിൽ വളരുന്ന ഈ മുളക് ചെടിയിൽ ധാരാളം പച്ച മുളക് ഉണ്ടാകുന്നത് കണ്ടപ്പോൾ ഈ ചെടിയുടെ വിത്ത് ഉണ്ടായാൽ കൊള്ളാം എന്ന് കരുതി. അങ്ങിനെയാണ് ഈ മുളക് പഴുത്തോട്ടെ എന്ന്