ഇലകൾ പഴുത്തു തുടങ്ങിയ കാപ്സിക്കം ചെടി ഇപ്പോളും കായ്ക്കുന്നു! ഈ കാപ്സിക്കം ചെടിയുടെ ഇലകൾക്ക് മഞ്ഞ നിറം കണ്ടപ്പോൾ വാടിപോകുമെന്ന് കരുതി. എന്നാൽ ഇപ്പോൾ ഇതാ രണ്ട് കാപ്സിക്കങ്ങൾ ഉണ്ടാകുന്നു. മുൻപ് പല തവണ കായ്ച്ച ചെടിയാണിത്. കറിവെക്കാൻ
ചിത്രശലഭ പുഴു പണി തുടങ്ങി, ഞാനും! കഴിഞ്ഞ ദിവസം പൂക്കളൊന്നും കാര്യമയില്ലാത്ത എന്റെ പച്ചക്കറി ചെടികൾക്കിടയിൽ ഒരു ചിത്രശലഭം കുറെ നേരം വട്ടമിട്ടു പറക്കുകയും കറിവേപ്പിൻ ഇലയിൽ ഇരിക്കുകയും ചെയ്തിരുന്നത് പോസ്റ്റ് ചെയ്തിരുന്നല്ലോ. അപ്പോൾ തന്നെ ചിത്രശലഭം മുട്ടയിടാനുള്ള
എന്റെ കോളിഫ്ലവർ കൃഷിയുടെ ഒരു മുഴു നീള വിഡിയോ ആദ്യമായി ഓൺലൈൻ ആയി വാങ്ങിച്ച കോളിഫ്ലവർ വിത്തുകൾ കുറെ ചെടി ചട്ടികളിൽ നട്ടു. നഴ്സറിയിൽ നിന്ന് പോട്ടിങ്ങ് മിക്സ്ചർ നിറച്ചു കൊണ്ടു വന്ന ചെടി ചട്ടികളിലാണ് നട്ടത്. പന്ത്രണ്ട്
ഇന്നത്തെ എന്റെ പച്ചക്കറി വിളവെടുപ്പ്! ഇന്ന് രാവിലെ ചെടികളെല്ലാം നനച്ചു കഴിഞ്ഞപ്പോൾ ഒരു മിനി വിളവെടുപ്പാകാം എന്ന് കരുതി. കുറെ മുരിങ്ങ ഇലകൾ പറിച്ചെടുത്തു. പരിപ്പും കൂട്ടി മുരിങ്ങ ഇല കറി വെച്ചാൽ ഞങ്ങൾക്കെല്ലാം നല്ല ഇഷ്ടമാണ്. പോഷക
മൂന്നാം തലമുറക്കുള്ള വിത്ത് പയർ തയ്യാറായി വരുന്നു! നേരത്തെ പറഞ്ഞ പോലെ ഈ അച്ചിങ്ങ പയർ ഇനത്തിന് നല്ല വിളവും കീടങ്ങളുടെ ശല്യം കുറവുമായിരുന്നു. അതിനാൽ ഇതിന്റെ വിത്ത് ശേഖരിച്ച് മൂന്നാം തലമുറ പയർ ചെടികൾ ഉണ്ടാക്കാം എന്ന്
ചിത്രശലഭം മുട്ടയിടാൻ സ്ഥലം അന്വേഷിച്ച് പറക്കുകയാണോ? കുറച്ചു നേരമായി ഈ ചിത്രശലഭം ഈ പച്ചക്കറി ചെടികൾക്കിടയിൽ പറന്നുകൊണ്ടിരിക്കുന്നു. കാര്യമായ പൂക്കൾ ഒന്നും കാണാനില്ലാത്തതിനാൽ ഇവിടെ പറക്കാൻ ഒരു കാരണമേ ഞാൻ കാണുന്നുള്ളൂ. ഇടക്ക് കറിവേപ്പിൻ ഇലയിൽ സ്വല്പ നേരം
ചീനി മുളക് കൃഷി ആരംഭിക്കുന്നു! ചെറുപ്പത്തിൽ ചീനി മുളക് അഥവാ കാന്താരി കൃഷി ചെയ്തിരുന്നെങ്കിലും, ഈ അടുത്ത കാലത്ത് മറ്റു മുളകിനങ്ങൾ മാത്രമേ കൃഷി ചെയ്തിരുന്നുള്ളു. ചെറുപ്പത്തിൽ കാന്താരി മുളകിന്റെ വിത്ത് അടുത്ത വീടുകളിൽ നിന്ന് എളുപ്പം കിട്ടുമായിരുന്നു.
ഓറഞ്ച് കൃഷി ചെയ്യാനുള്ള പുതിയ ശ്രമം! കുറെ നാളായി ഞാൻ ഓറഞ്ച് കൃഷി ചെയ്യാനുള്ള ശ്രമങ്ങൾ തുടങ്ങിയിട്ട്. ആദ്യം ഓറഞ്ച് കുരുകൾ നട്ടു നോക്കി. ഒന്നും മുളച്ചില്ല. പിന്നെ നല്ല രണ്ട് നാഗ്പൂർ ഓറഞ്ച് ചെടികൾ നഴ്സറിയിൽ നിന്ന്
ഈ പയർ ഇനത്തിന് ഇലകൾ കുറവും കായകൾ അധികവുമാണ്! എന്ത് കൊണ്ടാണെന്നറിയില്ല, ഈ ഇനം പയറിന് താരതമ്യേന ഇലകൾ കുറവും കായകൾ അധികവുമായി കാണുന്നു. കൂടുതൽ അച്ചിങ്ങ പയർ ഉണ്ടായി നിൽക്കുന്നത് കാണുമ്പോൾ നല്ല സന്തോഷം തോന്നുന്നു. പയർ
അച്ചിങ്ങ പയർ എങ്ങനെ കൃഷി ചെയ്യാം? ചെറുപ്പത്തിൽ അമ്മയോടൊപ്പം വീട്ടിൽ അച്ചിങ്ങ പയർ കൃഷി ചെയ്തിരുന്നെങ്കിലും, ഇയ്യിടെ വീണ്ടും കൃഷിയിലേക്ക് വന്നപ്പോൾ വിത്ത് കിട്ടാത്തതിനാൽ മമ്പയർ ആണ് ആദ്യം കൃഷി ചെയ്യാൻ തുടങ്ങിയത്. മമ്പയർ പച്ചക്ക് കറിവെക്കാൻ അച്ചിങ്ങ