പന പോലെ വളർന്നിട്ടും ഈ കോളിഫ്ലവർ ചെടി ഇത് വരെ പൂത്തില്ല! ഈ കോളിഫ്ലവർ ചെടി ഒരു കൊല്ലത്തിൽ അധികമായി ഈ ചെടി ചട്ടിയിൽ വളരാൻ തുടങ്ങിയിട്ട്. കൂടെ ഉണ്ടായ ചെടികളിൽ ചിലതിൽ കോളിഫ്ലവർ ഉണ്ടായി, ചിലത് ഉണങ്ങി
ഈ വലിയ ക്യാപ്സികം വിത്തിന് നിർത്താമെന്ന് കരുതുന്നു ഈ ചെടിയിൽ ഒരു വലിയ ക്യാപ്സിക്കവും ഒരു ചെറിയ ക്യാപ്സിക്കവും കുറച്ച് പൂക്കളും കാണാം. കുറച്ചു നാൾ മുൻപ് ഈ ചെടിയിൽ രണ്ടോ മൂന്നോ ക്യാപ്‌സിക്കം ഉണ്ടായിരുന്നു. അത് കഴിഞ്ഞ്
പേരക്കുട്ടിയുടെ പയർ ചെടികൾ വാടുന്നതിന് മുൻപ് വിത്തുകൾ തന്നു! പേരക്കുട്ടിക്ക് നഴ്സറി സ്കൂളിൽ നിന്ന് കൊടുത്തുവിട്ട വിത്തുകൾ നട്ടുണ്ടായ പയർ ചെടികൾ ചെറിയ ചെടിച്ചട്ടിയിൽ നന്നായി വളരുകയും കായ്ക്കുകയും ചെയ്തത് നേരത്തെ പറഞ്ഞിരുന്നല്ലോ. ചെടി വാടാൻ തുടങ്ങിയെങ്കിലും കുറെ
കറിവേപ്പിന് വളരാൻ പറ്റാതായപ്പോൾ ഒട്ടുമാവിൻ ചില്ലകൾ കെട്ടി ഒതുക്കി വെക്കേണ്ടി വന്നു! ഈ ഒട്ടുമാവ് പടർന്ന് പന്തലിക്കാൻ തുടങ്ങിയിട്ടും ഇത് വരെ കായ്ച്ചിട്ടില്ല. പ്രൂൺ ചെയ്യണോ എന്ന് ആലോചിച്ചിരിക്കുകയാരിന്നു. അപ്പോഴാണ് തൊട്ടടുത്ത കറിവേപ്പിൻ ചെടികൾക്ക് വളരാൻ പറ്റുന്നില്ല എന്ന്
താനേ മുളച്ചുണ്ടായ പാവൽ ചെടി സംരക്ഷിക്കാനുള്ള ശ്രമം! ഇന്നലെ പറമ്പിലെ പുല്ല് കാടു പിടിച്ചത് ഒരാളുടെ സഹായത്തോടെ പറിച്ചു കളഞ്ഞപ്പോൾ, അതിനിടയിൽ ഒരു പാവൽ ചെടി കണ്ടെത്തി. പഴുത്തു പോയ ഒരു പാവയ്ക്ക കുറച്ചു നാൾ മുൻപ് അവിടെ
പ്രാണികൾ നന്നായി അക്രമിക്കുന്നുണ്ടെങ്കിലും വഴുതനങ്ങകൾക്ക് കുറവില്ല! ഈ പച്ച വഴുതനങ്ങ ചെടി നന്നായി കായ്ക്കുണ്ട്. ഇലകൾ പ്രാണികൾ വല്ലാതെ തിന്നു തീർക്കുന്നുണ്ടെങ്കിലും, ചെടി അതിന്റെ ജോലി കൃത്യമായി തന്നെ ചെയ്യുന്നുണ്ട്. ധാരാളം കൊച്ചു വഴുതനങ്ങകൾ വളർന്നു വരുന്നത് കാണാം.
പുതിയ പപ്പായ ചെടി വെട്ടി കളയേണ്ടി വന്നില്ല! കുറച്ചു നാൾ മുൻപ് ഈ പപ്പായ ചെടി പൂത്തത് പറഞ്ഞിരുന്നല്ലോ. അന്ന് മുഴുവൻ ആൺ പൂക്കളായിരുന്നു. അങ്ങിനെ തന്നെ തുടർന്നാൽ ചെടി വെട്ടി കളയേണ്ടി വരുമോ എന്ന സംശയവും പ്രകടിപ്പിച്ചിരുന്നു.
ചെറിയ ചെടിച്ചട്ടിയിൽ വളരുന്ന ക്യാപ്സിക്കം കായ്ച്ചു നിൽക്കുന്നു ഈ ക്യാപ്സിക്കം ചെടി കറി വെക്കാൻ വാങ്ങിച്ച ക്യാപ്സിക്കത്തിന്റെ വിത്ത് നട്ടുണ്ടാക്കിയതാണ്. കുറെ ചെടികൾ ഉണങ്ങി പോയി. കുറെ മറ്റുള്ളവർക്ക് കൊടുത്തുവിട്ടു. ചിലത് നേരത്തെ കായ്ച്ച ശേഷം ഉണങ്ങി പോയി.
ടേബിൾ റോസ് തോട്ടം പുല്ല് നിറഞ്ഞ് കാടുപിടിച്ചോ? കുറച്ചു ദിവസങ്ങൾ ശ്രദ്ധിക്കാൻ പറ്റാഞ്ഞപ്പോഴേക്കും ഈ ടേബിൾ റോസ് തോട്ടം പുല്ലുകൾ നിറഞ്ഞ് കാടു പിടിച്ച പോലെയുണ്ട്. എന്നാലും ധാരാളം പല വർണ്ണങ്ങളിലുള്ള പൂക്കൾ കാണാൻ ഭംഗിയുണ്ട്. ഈ പൂക്കളെ
ഞാലിപ്പൂവൻ വാഴക്കുല വളർന്നു വരുന്നു ഏതാനും ആഴ്ചകളായി, ഈ ഞാലിപ്പൂവൻ വാഴ കുലച്ചിട്ട്. വാഴക്കുല വളർന്നു വരുന്നുണ്ട്. പക്ഷെ നേന്ത്ര വഴക്കുലയുടെ വളർച്ച താരതമ്യം ചെയ്താൽ ഇതിന്റെ വളർച്ച നന്നേ കുറവാണ്. പക്ഷെ അതിൽ അത്ഭുതപ്പെടാനില്ല, ഞാലിപ്പൂവൻ പഴങ്ങൾക്ക്