ശേഷിക്കുന്ന ഒരേ ഒരു ഡൈയാന്തസ് ചെടി വീണ്ടും പുഷിപിക്കാൻ തുടങ്ങി! കഴിഞ്ഞ കൊല്ലം ആറ് ഇനം ഡൈയാന്തസ് ചെടികൾ ഒരു കടയിൽ നിന്ന് വാങ്ങിച്ചതാണ്. രണ്ടെണ്ണം മറ്റൊരിടത്തു മാറ്റി നട്ടു, പക്ഷെ ഉണങ്ങി പോയി. ഇവിടെ ഉണ്ടായിരുന്ന ഇതൊഴിച്ച്
മറിഞ്ഞു വീഴാറായ ഞാലിപ്പൂവൻ വാഴക്കുല! ഈ ഞാലിപ്പൂവൻ വാഴ ഏകദേശം 45 ഡിഗ്രി ചെരിവിലാണ് നിൽക്കുന്നത്. കഴിഞ്ഞ കാറ്റിൽ ഈ പറമ്പിൽ രണ്ട് പകുതി മൂത്ത നേന്ത്ര വാഴക്കുലകൾ ഒടിഞ്ഞു വീണതാണ്. ആ കായകൾ ഇനിയും കഴിച്ചു തീർന്നിട്ടില്ല.
വെണ്ടക്കകളുടെ ഭാരം കൊണ്ട് ചെരിഞ്ഞുപോയ വെണ്ട ചെടി! ശക്തമായ കൊതുക് ശല്യം കാരണം കുറച്ച് ദിവസത്തേക്ക് ഈ വെണ്ട ചെടിയുടെ അടുത്ത് പോകാൻ പറ്റിയില്ല. നല്ലവണ്ണം വെയിലുദിച്ചപ്പോൾ ഒന്ന് പോയി നോക്കി. കൊതുക് ശല്യം പൂർണ്ണമായി പോയിട്ടില്ലെങ്കിലും സഹിക്കാവുന്ന
ജൂലൈ മാസത്തിലെ കണ്ണിമാങ്ങ വലുതായി! ഈ ഒട്ടുമാവ് ഇക്കൊല്ലം രണ്ടാം തവണയാണ് പൂക്കുന്നത്. ആദ്യം ഫെബ്രുവരിയിൽ പൂത്തെങ്കിലും കണ്ണിമാങ്ങകൾ എല്ലാം വേഗം കൊഴിഞ്ഞു പോയി. ഇത്തവണ ജൂലൈയിൽ ഉണ്ടായ കണ്ണിമാങ്ങയാണിത്. ഒരെണ്ണം ഒഴിച്ച് ബാക്കിയെല്ലാം കൊഴിഞ്ഞു. ഇത് മാത്രം
പേരക്കുട്ടിയുടെ പയർ ചെടികൾ നന്നായി കായ്ക്കാൻ തുടങ്ങി! ഈ പയർ ചെടികൾ പേരക്കുട്ടിയുടെ സ്കൂളിൽ നിന്ന് കൊടുത്തയച്ച വിത്തുകൾ നട്ട് വളർത്തിയതാണ്. വളരെ കുഞ്ഞു ചെടിച്ചട്ടികളിലാണ് നട്ടതെങ്കിലും വേഗം വളർന്ന് പൂത്ത് കായ്ക്കാൻ തുടങ്ങിയിരിക്കുന്നു. നഴ്സറി കുട്ടികളിൽ നേരത്തെ
വെണ്ടക്ക തോട്ടം വിളവെടുപ്പിന് തയ്യാർ! ഈ കഴിഞ്ഞ വേനലിന്റെ മൂർദ്ധന്യത്തിൽ നട്ടതാണ് ഈ വെണ്ട ചെടികൾ. അതിന് തൊട്ട് മുൻപ് നട്ടതെല്ലാം ഉണങ്ങി പോയി. ഇവ വീട്ടിൽ ചെടിച്ചട്ടിയിൽ പാകി മുളപ്പിച്ച ശേഷം പറിച്ചു നട്ടവയാണ്. ഇവക്കൊപ്പം ഇവിടെ
വാഴക്ക് കൂട്ടായി നല്ലവണ്ണം കായ്ക്കുന്ന ഒരു മുളക് ചെടി ആദ്യമായി കുലച്ച നേന്ത്ര വാഴയുടെ തൊട്ടടുത്താണ് നല്ലവണ്ണം കായ്ക്കുന്ന ഈ മുളക് ചെടി. വാഴക്ക് ഇടുന്ന വളം കൂടി ലഭിക്കുന്നത് കൊണ്ടാണോ എന്തോ നന്നായി തഴച്ചു വളരുന്നുണ്ട്. ഇപ്പോൾ
ഭാരം കൂടി വഴുതനങ്ങ നിലം മുട്ടി! ഈ വഴുതന ചെടികൾ കുറച്ചു നാൾ മുമ്പ് കായ്ക്കാതായപ്പോൾ വെട്ടിക്കളഞ്ഞതാണ്. എന്നാൽ മഴ പെയ്തപ്പോൾ വീണ്ടും തളിർത്തു വന്നു. ഇപ്പോഴിതാ വീണ്ടും കായ്ക്കാനും തുടങ്ങി. താഴത്തെ ചില്ലയിൽ ഉണ്ടായ വഴുതനങ്ങ നീണ്ടു
ശിഖരങ്ങൾ നുള്ളി നട്ടുണ്ടാക്കിയ കൂർക്ക തോട്ടം നേരത്തെ കാണിച്ചിരുന്ന കൂർക്ക ചെടികളിൽ നിന്ന് ശിഖരങ്ങൾ നുള്ളിയെടുത്ത് പലസ്ഥലങ്ങളിലായി നട്ടിട്ടുണ്ട്. അതിൽ ഏറ്റവും ആദ്യം നുള്ളി നട്ട ചെടികളാണിവ. ഏകദേശം വരിവരിയായാണ് നട്ടിരിക്കുന്നത്. പച്ചിലകളാണ് അടിവളമായി ഇട്ടു കൊടുത്തത്, പറമ്പിൽ
വാഴക്ക് കൂട്ടായ പീച്ചി കായ്ക്കാൻ തുടങ്ങി! പടർത്താൻ വേറെ മാർഗം ഇല്ലാത്തതിനാലാണ് ഈ പീച്ചി ചെടി നേന്ത്രവാഴയുടെ കടക്കൽ നട്ടത്. പീച്ചി വളർന്ന് പതുക്കെ വാഴയിലേക്ക് പടർന്നു കയറി. ഇതാ ഇപ്പോൾ കായ്ക്കാനും തുടങ്ങി. രണ്ട് മൂന്ന് കുഞ്ഞു