ധാരാളം ചുവന്ന ചീര തൈകൾ വളരുന്നുണ്ട് ഇപ്പോൾ ഈ ചുവന്ന ചീര തൈകൾ വളർന്നു വരുന്നത് കാണാൻ നല്ല ഭംഗിയാണ്. എന്നാൽ ഈ ഭംഗി അധിക നാൾ നില നിൽക്കാറില്ല എന്നതാണ് ഒരു ദുഃഖ സത്യം. ചീരക്കൊപ്പം തന്നെ
തണ്ണീർമത്തൻ തൈകൾ മുളച്ചു വരുന്നു! തണ്ണീർമത്തൻ അഥവാ തണ്ണിമത്തൻ ഇവിടങ്ങളിൽ വത്തക്ക എന്നാണ് അറിയപ്പെടുന്നത്. വേനലിൽ തണ്ണീർമത്തന് പ്രിയം ഏറും എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഞങ്ങളും വാങ്ങി ഒരു തണ്ണീർമത്തൻ. രുചിയോടെ കഴിച്ച ശേഷം വിത്തുകൾ കുറെ കുഴിച്ചിട്ടു.
പുതു തലമുറ വെണ്ട ചെടികൾ ചെടി ചട്ടികളിൽ വേനലിന്റ ശക്തി കൊണ്ട് പറമ്പിൽ നട്ട വെണ്ട വിത്തുകളിൽ ഒരെണ്ണം മാത്രമേ മുളച്ചുള്ള, അതും രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഉണങ്ങി പോയി. എന്നാൽ വീട്ടു മുറ്റത്ത് ചെടി ചെടികളിൽ നട്ട
കാരറ്റ് ചെടി മൊട്ടിട്ടു തുടങ്ങി! കാരറ്റ് ചെടികൾ പൂക്കാൻ ഒരുങ്ങുകയാണ്. കുറെ പൂമൊട്ടുകൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഇവ വിരിഞ്ഞാൽ കുഞ്ഞു വെള്ള പൂക്കളാണ് പ്രതീക്ഷിക്കുന്നത്. ഒരു ചെടി മാത്രം പൂത്താൽ പരാഗണം ബുദ്ധിമുട്ടായിരിക്കും, അടുത്തൊന്നും വേറെ കാരറ്റ് ചെടികൾ ഉണ്ടാകാൻ
പീച്ചി ചെടി ലെയറിങ് ചെയ്യുന്നത് എങ്ങിനെ? ഗുണമെന്ത്? ലെയറിങ് ചെയ്യത ചെടി ഇപ്പോഴും പച്ചപിടിച്ചിരിക്കുന്നതും കായ്ക്കാൻ തുടങ്ങുന്നതും കാണാം. എന്നാൽ ലെയറിങ് ചെയ്യാത്ത ചെടി ഏകദേശം കരിഞ്ഞുണങ്ങിയതും കാണാം. ലെയറിങ് ചെയ്ത ചെടിക്ക് കൂടതൽ പരിചരണമൊന്നും കൊടുത്തിട്ടില്ല. രണ്ടും
രണ്ടാമത്തെ നേന്ത്ര വാഴ കുലയും വിരിഞ്ഞു കഴിഞ്ഞു! ആദ്യത്തേതിനേക്കാളും ചെറുതാണ് ഈ നേന്ത്ര വാഴ കുല. വേഗം വിരിഞ്ഞു കഴിഞ്ഞു. വാഴക്ക് നല്ല പൊക്കമുണ്ടെങ്കിലും കുല ചെറുതാണ്, വളവും വെള്ളവും കുറവേ കിട്ടുന്നുള്ളു എന്ന് കൊണ്ടായിരിക്കാം. വാഴ പൂവ്
വയലറ്റ് വരയൻ പയർ പടർന്ന് കയറി മറ്റു ചെടികൾ കാണാതായി! വയലറ്റ് വരയൻ പയർ കുറച്ച് ചെടിച്ചട്ടികളിലെ നട്ടിട്ടുള്ളു. എന്നാൽ പടരാൻ മറ്റു സ്ഥലമില്ലാത്തതിനാൽ പയർ ചെടികൾ പടർന്ന് കയറുന്നത് മറ്റു ചെടി ചട്ടികളിലെ ചെടികൾക്ക് മുകളിലേക്കാണ്. അവക്കെല്ലാം
കുഞ്ഞു ചെടി ചട്ടിയിൽ ഇത്രയും വെണ്ട തയ്‌കൾ, എന്ത് ചെയ്യും? ഒരു ഉണങ്ങിയ വെണ്ടക്ക പൊളിച്ച് വിത്തുകൾ ഈ ചെടിച്ചട്ടിയിൽ വെറുതെ വിതറിയിരുന്നു. കുറെ കാലമായുള്ള വിത്തുകളായതിനാൽ അധികം മുളക്കാൻ സാധ്യതയില്ലെന്ന് കരുതിയാണ് അങ്ങിനെ ചെയ്തത്. എന്നാൽ പ്രതീക്ഷക്ക്
നേന്ത്രവാഴ പൂക്കുല വിരിഞ്ഞു കഴിഞ്ഞു! എന്ന് വെച്ചാൽ കായയുള്ള പൂക്കൾ മുഴുവൻ വിടർന്നു കഴിഞ്ഞു എന്നർത്ഥം. നേന്ത്രകുലയിൽ ഏകദേശം എത്ര കായകളുണ്ടെന്ന് കാണാം. നല്ല സൂര്യപ്രകാശം ഉള്ളത് കൊണ്ട് ക്യാമറ ഇടയ്ക്കിടെ ഇമേജ് ഇരുട്ടാക്കി കളയുന്നുണ്ട്. എന്തോ ഓട്ടോമാറ്റിക്
ലെയറിങ് ചെയ്തുണ്ടായ പീച്ചി കായ്ക്കാൻ തുടങ്ങുന്നു! ഈ പീച്ചി വള്ളി മറ്റൊരു പീച്ചി വള്ളിയിൽ നിന്ന് ലെയറിങ് ചെയ്തുണ്ടായതാണ്. ലെയറിങ് ചെയ്‌തത് വള്ളിയുടെ ഒരു ഭാഗം മണ്ണിൽ കുഴിച്ചിട്ടാണ്. രണ്ട് മാസം കഴിഞ്ഞപ്പോൾ വള്ളിയുടെ തായ്‌ച്ചെടിയിൽ നിന്നുള്ള ഭാഗം