കുഞ്ഞു മാവിൻ തയ്യിൽ നല്ലൊരു പൂക്കുല ഗ്രാഫ്ട് ചെയ്ത ഓൾ സീസൺ മാവിന്റെ തൈ ആണിത്. നല്ലൊരു പൂക്കുല പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. വളരെ വൈകിയാണ് ഉണ്ടായതെന്ന് മാത്രം. മറ്റു മാവുകളിൽ കണ്ണി മാങ്ങകളായി.
മല്ലി കായ്ച്ചു നില്കുന്നത് കണ്ടിട്ടുണ്ടോ? ഞാൻ ആദ്യമായാണ് മല്ലി കായ്ച്ചു നിൽക്കുന്നത് കാണുന്നത്. കഴിഞ്ഞ തവണ മല്ലി നട്ടപ്പോൾ, സ്വല്പം വളർന്ന ശേഷം ചെടി ഉണങ്ങി പോയി. ഇത്തവണ കുറെ മല്ലി വിത്തുകൾ പല സ്ഥലങ്ങളിൽ ആയി വളർത്തി.
ഈ ഓൾ സീസൺ ഒട്ടു മാവ് വൈകി പൂക്കാൻ തുടങ്ങുകയാണ്, സംശയമില്ല! അടുത്തുള്ള വീടുകളിൽ എല്ലാം മാവുകളിൽ സാമാന്യം വലുപ്പമുള്ള കണ്ണി മാങ്ങകളായി. ഈ ഓൾ സീസൺ ഒട്ടുമാവ് ഇപ്പോൾ പൂക്കാനുള്ള പുറപ്പാടിലാണ്. കഴിഞ്ഞ വിഡിയോയിൽ പൂമോട്ടുകൾ അത്ര
കോളിയസ് പൂക്കുല കാണാം വെയിൽ ചൂട് കൂടിയപ്പോൾ ജല ദൗർലഭ്യമുള്ള സ്ഥലങ്ങളിലുള്ള കോളിയസ് ചെടികൾ എല്ലാം ഉണങ്ങി പോയി. ഈ ചെടി മാത്രം നല്ലവണ്ണം വെള്ളം കിട്ടുന്ന സ്ഥലായതിനാൽ വളരുന്നുണ്ട്. ഇപ്പോൾ ഇതാ നല്ലൊരു പൂക്കുലയും ഉണ്ടായിരിക്കുന്നു.
ഈ സീസണിൽ കൂർക്ക മുളക്കാറുണ്ടോ? ചെറുപ്പത്തിൽ വീട്ടിൽ കൂർക്ക നട്ടിരുന്നത് ഏകദേശം ജൂൺ മാസത്തിലാണെന്ന് തോന്നുന്നു. ഡിസംബർ മാസത്തിലാണ് കൂർക്ക അധികവും മാർക്കറ്റിൽ വരാറ്. ഇത്തവണ കടയിൽ നിന്ന് കറി വെക്കാൻ വാങ്ങിച്ച കൂർക്ക പല സ്ഥലത്തായി പാകി
ഈ ഒട്ടു മാവ് പൂക്കാൻ തുടങ്ങുകയോണോ? ഈ ഒട്ടു മാവിൻ ചെടി കഴിഞ്ഞ കൊല്ലം നടത്താണ്. ഒരു ഓൾ സീസൺ മാവാണെന്നാണ് നഴ്സറിയിൽ നിന്ന് പറഞ്ഞത്. അടുത്ത കൊല്ലം കായ്ക്കുമെന്നും. നിർഭാഗ്യവശാൽ ഈ ചെടി കുഞ്ഞായിരുന്നപ്പോൾ അറിയാതെ ചവിട്ടി
മണി കടല ചെടികൾ വളർന്നു വരുന്നു യാഥാർത്ഥത്തിൽ ഈ മണി കടല ചെടികൾ ഞാൻ നട്ടതല്ല! കിച്ചൻ വേസ്റ്റ് കളഞ്ഞപ്പോൾ അതിൽ രണ്ട് വേവിക്കാത്ത കടല മണികൾ പെട്ടു പോയതാണ്. മുളച്ചു വന്നപ്പോളാണ് എന്റെ ശ്രദ്ധയിൽ പെടുന്നത്. മുൻപ്
ചെടിച്ചട്ടിയിൽ വളരുന്ന മുളക് ചെടികളും പൂവിട്ടു, കായ്ക്കാൻ തുടങ്ങി പാക്കറ്റിൽ വാങ്ങിച്ച വിത്ത് മണ്ണിൽ വിതച്ചപ്പോൾ ധാരാളം തൈകൾ ഉണ്ടായി. ചെടികൾക്ക് വളരാൻ സ്ഥലപരിമിതി കണ്ടപ്പോൾ കുറെ എണ്ണം അടുത്ത് തന്നെ പറിച്ചു നട്ടു. കുറച്ചെണ്ണം ചെടിച്ചട്ടകിളിലേക്കും പറിച്ചു
ചെടി ചട്ടിയിൽ വളർച്ച മുരടിച്ച ചെത്തി മണ്ണിൽ പറിച്ചു നടുന്നു മുറ്റത്തെ സ്ഥല പരിമിതി കാരണം ഈ ചെത്തി വളരെ നാൾ ഒരു ചെറിയ ചെടി ചട്ടിയിൽ ആയിരുന്നു. എന്നാലും ഉണങ്ങി പോയില്ല. വളർച്ച മുരടിച്ചു എന്ന് മാത്രം.
തോട്ടത്തിന് പുതിയ രാത്രികാല ദീപം സൗരോർജ്ജം കൊണ്ട് പ്രവർത്തിക്കുന്ന ഒരു ഓട്ടോമാറ്റിക് ലൈറ്റ് ആണ് ഇത്. പല വർണ്ണങ്ങളുണ്ടെങ്കിലും വിഡിയോയിൽ അവ വ്യക്തമായി കാണുന്നില്ല. ദീപത്തിന് രണ്ടു വശത്തും ചൈനീസ് ക്രോട്ടൺ ചെടികൾ ചെടിച്ചട്ടികളിൽ കാണാം. ദീപത്തിന് മുൻ