അക്വേറിയത്തിലെ പുതിയ മാലാഖ മൽസ്യങ്ങൾ!


ഗോൾഡ് ഫിഷ് കഴിഞ്ഞാൽ പിന്നെ എനിക്ക് ഏറ്റവും ഇഷ്ടം ഏൻജെൽ ഫിഷ് ആണ്. എന്നാൽ പൊതുവെ ലഭ്യത കുറവായതു കൊണ്ടും വില കൂടുതൽ ആയതുകൊണ്ടും മിക്കവാറും ഏൻജെൽ ഫിഷ് എന്റെ അക്വേറിയത്തിൽ ഉണ്ടാകാറില്ല. ചെറുപ്പത്തിൽ തുറന്ന് അക്വേറിയത്തിൽ വളർത്തിയിരുന്നപ്പോൾ ഇവക്ക് അക്വേറിയത്തിൻ പുറത്തേക്ക് ചാടി കളയുന്ന ഒരു സ്വഭാവും കണ്ടിരുന്നു. ഇപ്പോൾ കവർ ഉള്ള അക്വേറിയമായതിനാൽ പുറത്തേക്ക് ചാടാനാവില്ല. പക്ഷെ വെള്ളം ഫിൽറ്റർ ചെയ്യുന്ന സംവിധാനത്തിലേക്ക് ചാടിയാൽ ബുദ്ധിമുട്ടാവും. അങ്ങിനെ ഉണ്ടാവില്ലെന്നും, അഥവാ ഉണ്ടായാലും തിരിച്ച് അക്വേറിയത്തിലെ വെള്ളത്തിലേക്ക് തന്നെ ചാടുമെന്നും പ്രതീക്ഷിക്കട്ടെ. ഫിൽറ്റർ ചെയ്യുന്ന സംവിധാനത്തിൽ ഇവക്ക് ജീവിക്കാൻ വേണ്ട വെള്ളം ഉണ്ടാകില്ല, ഫിൽറ്റർ ചെയ്യപ്പെടുന്ന വെള്ളം തുടർച്ചയായി ഫൗണ്ടൻ പോലെ അക്വേറിയത്തിലേക്ക് പതിച്ചുകൊണ്ടിരിക്കും.

New angel fish in the aquarium!

After goldfish, my favorite is angelfish. But generally angelfish are rarely there in my aquarium due to their low availability and higher cost. They have also been observed to jump out of the aquarium when they were kept in open aquariums when I was young. Now it’s a covered aquarium so they can’t jump out. But jumping into the water filtering system can be a problem. Let’s hope it doesn’t happen, or if it does, it will jump back into the water in the aquarium. In the filtered system, they will not have enough water to live on, as the filtered water will continue to flow into the aquarium like a fountain.