ആമ്പൽ പൂക്കൾ
|സാധാരണയായി കുളങ്ങളിലും ഉപയോഗിക്കാത്ത വെള്ളം നിറഞ്ഞ വയലുകളിലും ആണ് ആമ്പൽ വളരുന്നത്. ഇളം പിങ്ക് നിറത്തിന് പുറമേ, ശുദ്ധമായ വെള്ള, വയലറ്റ്, പിങ്ക് നിറങ്ങളിൽ ആമ്പൽ കാണപ്പെടുന്നു. ആമ്പൽ ബംഗ്ലാദേശിന്റേയും ശ്രീലങ്കയുടേയും ദേശീയപുഷ്പമാണെത്രെ! സാധാരണ ആമ്പൽ രാത്രിയിൽ പൂക്കുകയും പകൽ കൂമ്പുകയും ചെയ്യും. എന്നാൽ പകൽ പൂക്കുന്ന പല ഇനങ്ങൾ ഉദ്യാനങ്ങളിൽ വളർത്താറുണ്ട്. ആമ്പൽ സസ്യങ്ങളിൽ ശ്വാസോച്ഛ്വാസത്തിനായുള്ള സ്റ്റൊമാറ്റ (stomata) ഇലക്കു മുകൾഭാഗത്തായാണ് കാണപ്പെടുന്നത്. കരയിൽ വളരുന്ന സസ്യങ്ങളിൽ ഇലകൾക്കടിയിലാണെല്ലോ സ്റ്റൊമാറ്റ കാണപ്പെടുക. ധാരാളം സിനിമ ഗാനങ്ങളിൽ ആമ്പൽ പൂക്കൾ സ്ഥലം പിടിച്ചിട്ടുണ്ട്.