ആരോ വലിച്ചെറിഞ്ഞ മാങ്ങ അണ്ടിയിൽ നിന്ന് ഉണ്ടായ മാവിൻ തൈ!
|ആരോ വലിച്ചെറിഞ്ഞ മാങ്ങ അണ്ടിയിൽ നിന്ന് ഉണ്ടായ മാവിൻ തൈ
ആരോ വലിച്ചെറിഞ്ഞ മാങ്ങ അണ്ടിയിൽ നിന്ന് ഉണ്ടായ മാവിൻ തൈ വളർത്തണമോ വേണ്ടയോ എന്നൊരു സംശയം ഉണ്ടായിരുന്നു. ഏത് ഇനം ആണെന്ന് അറിയാത്തതിനാൽ. ഏതായാലും പറിച്ച് നട്ടു, നന്നായി വളരുന്നുണ്ട്. ഇനി ഗ്രാഫ്ട് ചെയ്യണമോ അതോ ഇങ്ങനെ തന്നെ വളരാൻ വിടണമോ എന്ന ചോദ്യം അവശേഷിക്കുന്നു.

ആദ്യം കണ്ട മണ്ണിന് പുറത്ത് മുളച്ചു വരുന്ന മാവിൻ തയ്യാണിത്. അല്പം ആലോചിച്ച ശേഷം പറിച്ച് നട്ടപ്പോളുള്ള അവസ്ഥയാണിത്. ഇപ്പോൾ അതിൽ നിന്ന് എത്രയോ പുരോഗമിച്ചിരിക്കുന്നു.