ഈ ജലസസ്യ ശിഖരങ്ങൾ വളർന്നു വരുമോ?


ഇന്ന് രാവിലെ അക്വേറിയത്തിലെ വെള്ളം മാറ്റിയപ്പോൾ ഒരു ജലസസ്യത്തിന്റെ രണ്ട് ശിഖരങ്ങൾ വേർപെട്ടുപോയി. അവ വെള്ളത്തിൽ പൊങ്ങി കിടക്കുന്നതും ജലതരംഗങ്ങളിൽ നീങ്ങുന്നതും കാണാം. ഞാൻ അവ എടുത്തു മാറ്റിയില്ല. അവക്ക് വേരുകൾ വളരുമോ എന്ന് നോക്കാം എന്ന് കരുതി. ചെറുപ്പത്തിൽ കുളങ്ങളിൽ നിന്ന് കൊണ്ടുവരുന്ന ജലസസ്യങ്ങളുടെ ശിഖരങ്ങൾ മുറിച്ചു നട്ടാൽ വളരാറുണ്ട്. പക്ഷെ അവ പ്രത്യക്ഷത്തിൽ കടയിൽ നിന്ന് വാങ്ങിയ ഈ സസ്യത്തിന്റെ പോലെയല്ല.