ഈ വാടിയ ചെടിയെ സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

ഈ വാടിയ ചെടിയെ സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ?

ഈ വലിയ ചെടി ഒരു ചെടിച്ചട്ടിയിൽ വളരുകയായിരുന്നു. ചെടിച്ചട്ടി സ്ഥാനം മാറ്റി വച്ചപ്പോൾ വാടാൻ തുടങ്ങി. ഇത് വളർന്നിരുന്നത് ചെടിച്ചട്ടിയിലെ വെള്ളം ഒഴുകി പോകാനുള്ള ദ്വാരം വഴി വേരുകൾ നിലത്തേക്കിറങ്ങി ആയിരുന്നു. സ്ഥാനം മാറ്റിയപ്പോൾ ആ വേരുകൾ മുറിഞ്ഞു. അതായിരിക്കണം വാടാൻ കാരണമെന്ന് കരുതുന്നു.

ഈ വാടിയ ചെടിയെ സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ
ഈ വാടിയ ചെടിയെ സംരക്ഷിക്കാനുള്ള ശ്രമം വിജയിക്കുമോ

ഇതിലും വലിയ ഒരു നന്ത്യാർവട്ടം ചെടി ഇങ്ങനെ വാടിയപ്പോൾ നിലത്തെ മണ്ണിൽ പറിച്ചു നട്ട് ഇപ്പോൾ പച്ചപിടിച്ചു വരുന്നുണ്ട്. അതുകൊണ്ട് ഒരു വലിയ കുഴിയെടുത്ത് ഈ ചെടിയും നടുകയാണ്.

അടിവളമായി പച്ചില വളവും ഇട്ടു കൊടുത്തു.  കുറെ വെള്ളവും ഒഴിച്ചു കൊടുത്തു. വാടൽ മാറി വളരാൻ തുടങ്ങുമോ എന്ന് നോക്കാം. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.