ഏപ്രിൽ മാസം കഴിയാറായിട്ടും ഒട്ടുമാവ് പൂത്തുകൊണ്ടേയിരിക്കുന്നു, കണ്ണിമാങ്ങകളും ഉണ്ട്
|
മാസങ്ങളായി ഈ ഒട്ടുമാവ് പൂക്കാൻ തുടങ്ങിയിട്ട്. ആദ്യ റൌണ്ട് പൂക്കളെല്ലാം കൊഴിഞ്ഞു പോയി. രണ്ടാം റൗണ്ടിൽ രണ്ട് പച്ച മാങ്ങകൾ ഞാൻ പറിച്ചെടുത്തു, കറിയിൽ ചേർക്കാൻ. ഇപ്പോൾ വീണ്ടും പൂത്തുകൊണ്ടേയിരിക്കുന്നത് കാണാം. പുതിയ കണ്ണിമാങ്ങകളും ഉണ്ട്. നാട്ടിലെ മറ്റു മാവുകളിൽ എല്ലാം മാങ്ങ പറിക്കാറായപ്പോളും ഈ മാവ് പൂത്തു കൊണ്ടേയിരിക്കുന്നു. കഴിഞ്ഞ കൊല്ലം ജൂണിലും പുതിയ മാങ്ങ ഉണ്ടായിരുന്നു. ഓൾ സീസൺ മാവ് എന്ന് പേരിന് അനുയോജ്യമായി തോന്നുന്നു.
Even towards the end of April, this grafted mango plant continues to bloom, and there are also small mangoes
This grafted mango plant has been blooming for months. The first round of flowers all fell off. In the second round I plucked two green mangoes to add to the curry. Now you can see it blooming again. There are also new small mangoes. Even when all the other mangoes in the region are ripe, this plant continues to bloom. Last year there was a new mango in June as well. All Seasons Mango Plants seems apt for the name.