ഒട്ടു മാവ് വീണ്ടും മോഹിപ്പിക്കുന്നു!
|ഒട്ടു മാവ് വീണ്ടും മോഹിപ്പിക്കുന്നു!
ഈ ഓൾ സീസൺ ഒട്ടു മാവ് ഇക്കഴിഞ്ഞ സീസണിൽ കുറച്ച് വൈകി പൂത്തിരുന്നു. കുറെ കോച്ച് ഉണ്ണി മാങ്ങകളും ഉണ്ടായി, പക്ഷെ എല്ലാം തന്നെ ഏതാനും ദിവസങ്ങൾക്കുള്ളിൽ കരിഞ്ഞു പോയി. ഇപ്പോൾ ഇതാ ഈ ഒട്ടുമാവ് വീണ്ടും മൊട്ടിട്ടിരിക്കുന്നു. മറ്റു മാവുകളിൽ എല്ലാം മാങ്ങകൾ ഒരു വിധം പറിച്ചു കഴിഞ്ഞിരിക്കുമ്പോളാണ് ഈ ഒട്ടു മാവ് വീണ്ടും മൊട്ടിട്ടിരിക്കുന്നത്. ഇനി ഇത്തവണ ഇത്രയും വൈകി മാങ്ങകൾ ഉണ്ടാകുമോ അതോ നേരത്തെ പോലെ എല്ലാം കരിഞ്ഞു പോകുമോ ആവോ, കാത്തിരുന്ന് കാണാം.