ഒട്ടുമാവിൻ തൈ വീണ്ടും പൂത്തു, പ്രതീക്ഷകളോടെ!
|കഴഞ്ഞ കൊല്ലം ഈ ഒട്ടുമാവിൻ തൈ ഫെബ്രുവരിയിലും ജൂണിലും പൂത്തിരുന്നു. ഫെബ്രുവരിയിലെ കണ്ണിമാങ്ങകൾ മുഴുവൻ കൊഴിഞ്ഞു പോയി. ജൂണിൽ ഒരു മാങ്ങ ഉണ്ടായി, പക്ഷെ പുറത്തു മുഴുവൻ പൂപ്പൽ വളർന്നതുകൊണ്ട് ഉപയോഗിക്കാൻ പറ്റിയില്ല. ഇത്തവണ ഇതാ വീണ്ടും പൂത്തിരിക്കുന്നു. നാല് പൂക്കുലകളിലായി ധാരാളം പൂക്കളുണ്ട്. വേനൽ ചൂട് കൂടിയതിനാൽ ഇത്തവണയും എല്ലാം കരിഞ്ഞു പോകുമോ അതോ ഒന്ന് രണ്ട് മാങ്ങകളെങ്കിലും കിട്ടുമോ? അധികം മാങ്ങകൾ ഉണ്ടായാൽ ഈ കുഞ്ഞു ചെടിക്ക് താങ്ങാനാവില്ലല്ലോ. പ്രതീക്ഷയോടെ കാത്തിരിക്കുന്നു.