ഒരു കോളിഫ്ലവർ ചെടിയിൽ എത്ര കോളിഫ്ലവർ വരെ ആവാം?
|ഒരു കോളിഫ്ലവർ ചെടിയിൽ എത്ര കോളിഫ്ലവർ വരെ ആവാം?
ഒരു കോളിഫ്ലവർ ചെടിയിൽ ഒരു കോളിഫ്ലവർ എന്ന എന്റെ ധാരണ തിരുത്തിയ ചെടിയാണിത്. ആദ്യമുണ്ടായ കോളിഫ്ലവർ ഞാൻ പറിച്ചെടുത്ത് കറിവെച്ചു. അതിന് ശേഷം ചെടി പറിച്ചു കളയാൻ മറന്നുപോയി. പ്രതീക്ഷക്ക് വിപരീതമായി ചെടി ഉണങ്ങിയില്ല. എന്നാൽ കുറച്ച് വെള്ളം ഒഴിച്ചു കൊടുക്കാമെന്ന് വെച്ചു. അപ്പോൾ ചെടി തഴച്ചു വളരാൻ തുടങ്ങി, കുറെ ശിഖരങ്ങളോട് കൂടി. കുറച്ചു കൂടി കഴിഞ്ഞപ്പോൾ ഇതാ മൂന്ന് ശിഖരങ്ങളിൽ തരക്കേടില്ലാത്ത കോളിഫ്ലവറുകൾ ഉണ്ടാകാൻ തുടങ്ങി. ഇത് കണ്ടപ്പോൾ കഴിഞ്ഞ ദിവസം കോളിഫ്ലവർ പറിച്ചെടുത്ത മറ്റൊരു ചെടിയും ഞാൻ നിലനിർത്തിയിട്ടുണ്ട്. അതിലും ഇതുപോലെ ഇനിയും കോളിഫ്ലവറുകൾ ഉണ്ടാകുമോ അതോ ഇത് ഈ ചെടിയുടെ മാത്രം പ്രത്യേകതയാണോ എന്ന് നോക്കാൻ.
