ഒറ്റ വേനൽ മഴ കിട്ടിയപ്പോൾ വെണ്ണപ്പഴം ചെടിക്ക് ധാരാളം പുതിയ തളിരുകൾ!

ഒറ്റ വേനൽ മഴ കിട്ടിയപ്പോൾ വെണ്ണപ്പഴം ചെടിക്ക് ധാരാളം പുതിയ തളിരുകൾ!

അവോക്കാഡോ എന്ന് ഇംഗ്ലീഷിൽ അറിയപ്പെടുന്ന വെണ്ണപ്പഴം ചെടി എത്ര വെള്ളം ഒഴിച്ചു കൊടുത്തിട്ടും ഒരു ഉശിരുമില്ലാതെ പാതി വാടിയ പോലെയായിരുന്നു ഇതു വരെ നിന്നിരുന്നത്. ഒറ്റ വേനൽ മഴ കിട്ടിയപ്പോൾ തന്നെ ചെടിക്ക് നല്ല ഉഷാറായി. ഇതാ ധാരാളം പുതിയ തളിർ ഇലകൾ വന്നിരിക്കുന്നു. ഏകദേശം അര അടി പൊക്കവും വർദ്ധിച്ചു കാണുമെന്ന് തോന്നുന്നു. ചെടികളുടെ വളർച്ചയുടെ കാര്യത്തിൽ മഴയുടെ ശക്തി ഒന്ന് വേറെ തന്നയാണ്!

ഒറ്റ വേനൽ മഴ കിട്ടിയപ്പോൾ വെണ്ണപ്പഴം ചെടിക്ക് ധാരാളം പുതിയ തളിരുകൾ!