കരിയില ഒട്ടും പാഴാക്കരുതേ, കത്തിക്കുകയും അരുത്!
|കരിയില ഒട്ടും പാഴാക്കരുതേ, കത്തിക്കുകയും അരുത്!
മുൻപൊക്കെ മുറ്റത്തും പറമ്പിലും കരിയിലകൾ വീഴുന്നത് ഒരു ശല്യമായി കരുതിയിരുന്നു. പണ്ടൊക്കെ അടിച്ചു കൂട്ടി കത്തിക്കാറുണ്ടായിരുന്നു. എന്നാൽ കത്തിക്കുന്നതിന്റെ ദൂഷ്യങ്ങൾ പലതാണ്, വായു മലിനീകരണവും, തീപിടുത്തം ഉണ്ടാകാനുള്ള സാധ്യതയും. ചില രാജ്യങ്ങളിൽ മാർച്ച് പകുതി മുതൽ മെയ് പകുതി വരെ ഇങ്ങനെ തീയിടുന്നതിന് നിരോധനം വരെയുണ്ട്, തീപിടുത്ത സാധ്യത കുറക്കാൻ.

കരിയില കമ്പോസ്റ്റു ഉണ്ടാക്കാൻ ഉത്തമാണെത്രെ. എന്നാൽ എനിക്ക് കമ്പോസ്റ്റു ഉണ്ടാക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളത് കൊണ്ട് ഞാൻ ചെടികൾക്കു തടമെടുത്ത് കരിയിലയും കിച്ചൻ വേസ്റ്റും ഇട്ട ശേഷം മണ്ണിട്ട് മൂടും. നല്ലവണ്ണം വെള്ളവും ഒഴിച്ച് കൊടുക്കും. വേറെ വളം വാങ്ങിച്ച് ഇടുന്നത് നിർത്തി, വലിയ ഗുണമൊന്നും കാണാത്തതിനാൽ. എനിക്ക് ദിവസേന വേണ്ട വ്യായാമവും കിട്ടും, കരിയിലയും ഒഴിവാകും.