കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് വിതച്ചപ്പോൾ!
|കറി വെക്കാൻ വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് വിതച്ചപ്പോൾ!
കാപ്സിക്കം വിത്ത് വാങ്ങി നട്ടിട്ട് വലിയ കാര്യമുണ്ടായില്ല. കുറച്ച് തൈകളും ചെടികളും ഉണ്ടായെങ്കിലും വളർച്ച മോശമായിരുന്നു. ഉണ്ടായ കാപ്സിക്കം ആകട്ടെ നെല്ലിക്കയുടെ വലിപ്പത്തിലും! ഒരു പരീക്ഷണമെന്ന നിലയിൽ കറിക്ക് വാങ്ങിച്ച കാപ്സിക്കത്തിന്റെ വിത്ത് വിതച്ചു നോക്കി. ഒട്ടും പ്രതീക്ഷിച്ചില്ലെങ്കിലും ധാരാളം തൈകൾ മുളച്ചു. പക്ഷെ വെയിലുള്ള സ്ഥലമായതിനാൽ ഉണങ്ങി പോകുമോ എന്ന് സംശയം. ഏതായാലും കുറെ എണ്ണം പറിച്ചു വേറേ സ്ഥലങ്ങളിൽ നട്ടു.
ഈ നാലെണ്ണം നീണ്ട ചാൽ കീറി അതിനു മുകളിൽ പച്ചില, കരിയില, കിച്ചൻ വേസ്റ്റ്, മണ്ണ് എന്നിവ ഇട്ട് അതിനു മുകളിലാണ് നട്ടിരിക്കുന്നത്. സ്വല്പം തണലുള്ള സ്ഥലമായതിനാൽ കാലാവസ്ഥ മോശമായാലും മണ്ണിൽ ഈർപ്പം നിലനിൽക്കുമെന്നും ചെടികൾ ഉണങ്ങി പോകില്ലെന്നും പ്രതീക്ഷിക്കുന്നു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.