കാട് പോലെ വളർന്നിട്ടും ഈ വയലറ്റ് വരയൻ പയറുകൾ എന്തേ കായ്ക്കാത്തത്?
|കാട് പോലെ വളർന്നിട്ടും ഈ വയലറ്റ് വരയൻ പയറുകൾ എന്തേ കായ്ക്കാത്തത്?
ചെടി ചട്ടികളിൽ നട്ടിരിക്കുന്ന ഈ വയലറ്റ് വരയൻ പയർ ചെടികൾ കാടു പിടിച്ച് വളരുന്നുണ്ട്. എന്നാൽ ഇത് വരെ കായ്ച്ചിട്ടില്ല. ഇടക്ക് രണ്ടോ മൂന്നോ പൂക്കൾ ഉണ്ടായിരുന്നു. പക്ഷെ അവയെല്ലാം വിടർന്ന ശേഷം കൊഴിഞ്ഞു പോയി. ഇനി ശരിക്ക് പരാഗണം നടക്കാഞ്ഞിട്ടാണോ? ഇത്തവണ പ്രാണികൾ കുറവാണ് കാണുന്നത്. അതാണോ പരാഗണം നടക്കാതെ പൂക്കൾ കൊഴിഞ്ഞു പോകാൻ കാരണം? പക്ഷെ പൂക്കൾ ഇത് വരെ നന്നേ കുറവാണ്. ഇനി മണ്ണിൽ ഏതെങ്കിലും പോഷണങ്ങളുടെ കുറവുണ്ടോ ആവൊ? ചെറിയ തോതിൽ ഉള്ള കൃഷി ആയതിനാൽ മണ്ണ് പരിശോധന ഒന്നും നടത്താറില്ല. ഇനി പൂക്കൾ ഉണ്ടാകുകയാണെങ്കിൽ കൃത്രിമ പരാഗണം ചെയ്തു നോക്കാം. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.