കായ്ക്കാത്ത ഓറഞ്ച് ചെടിക്ക് സ്വല്പം വളം ഇട്ടു കൊടുത്താലോ?
|
ഇന്നലെ നഴ്സറിയിൽ നിന്ന് പച്ചക്കറികൾക്ക് വേണ്ടി കൊണ്ടുവന്ന വളമാണിത്. ഓറഞ്ചിന് പറ്റുമോ എന്ന് ചോദിയ്ക്കാൻ മറന്നു പോയി. എല്ലുപൊടി, വേപ്പിൻ പിണ്ണാക്ക്, ലെതെർ മീൽ എന്നിവ അടങ്ങിയിട്ടുണ്ട്. ഓറഞ്ച് ചെടിയുടെ കടക്കലെ മണ്ണ് വലിയ വേരുകൾ പൊട്ടാതെ കിളച്ച് മാറ്റി. എന്നിട്ട് പാക്കറ്റ് തുറന്ന് വളമെടുത്ത സ്വല്പം ചെടിയുടെ തടത്തിൽ വിതറി. തൊട്ടടുത്തുള്ള പപ്പായ ചെടിയുടെ ചുവട്ടിൽ കിടന്നിരുന്ന ഉണങ്ങിയ ഇലകളെല്ലാം ഒതുക്കിക്കൂട്ടി വളത്തിന് മുകളിൽ വെച്ചു, വേനലിൽ ജലാംശം നിലനിർത്താൻ സഹായിക്കുമെന്ന പ്രതീക്ഷയിൽ. അതിന് മുകളിൽ മണ്ണിട്ട് മൂടി, ചുറ്റുമുണ്ടായിരുന്ന കോൺക്രീറ്റ് കട്ടകൾ തിരികെ വെച്ചു. എലിശല്യം സഹിക്കവയ്യാതായപ്പോളാണ് ചെടികൾക്കു ചുറ്റും ടൈൽസും മെറ്റലുമെല്ലാം പാകിയത്. ഇനി ഒരു നീണ്ട കാത്തിരിപ്പാണ്, അടുത്ത സീസണിൽ ഓറഞ്ച് ഉണ്ടാകുമോ എന്നറിയാൻ.
How about giving some fertilizer to a fruitless orange plant?
This is the fertilizer brought from the nursery yesterday for vegetable plants. I forgot to ask if it can be used for orange plants. Contains bone meal, neem cake and leather meal. The soil at the foot of the orange plant was plowed away without breaking the big roots. Then I opened the packet and sprinkled fertilizer on the plant bed. All the dry leaves that were lying under the nearby papaya plant were piled up and placed on top of the fertilizer, hoping to help keep the plant bed hydrated during summer. It was covered with soil and the surrounding concrete blocks were put back. It was when rat infestation became unbearable that tiles and small granite pieces were laid around the plants. Now it is a long wait to see if there will be an oranges in the next season.