കുഞ്ഞു പേര ചെടിയിൽ ധാരാളം പേരക്കകൾ വിളയുന്നു!
|കുഞ്ഞു പേര ചെടിയിൽ ധാരാളം പേരക്കകൾ വിളയുന്നു!
ഈ കുഞ്ഞു പേര ചെടിയിൽ കുറെ പേരക്കകൾ വിളഞ്ഞു വരുന്നത് കാണാം. ചെടിക്ക് ഒന്ന് ഒന്നര അടിയേ പൊക്കമുള്ളൂ. ഇത് നഴ്സറിയിൽ നിന്ന് കഴിഞ്ഞ കൊല്ലം വാങ്ങിച്ച ഒരു ഗ്രാഫ്ട് ചെയ്ത പേര ചെടിയാണ്. ഇതിന് മുൻപ് രണ്ടു മൂന്ന് തവണ പൂത്തിരുന്നെങ്കിലും ഉണ്ടായ കൊച്ചു പേരക്കകൾ എല്ലാം വേഗം കൊഴിഞ്ഞു പോയി. ഇപ്പോൾ നല്ലവണ്ണം വളരുന്നുണ്ട്. പേരക്ക രുചിയുള്ള ഇനമാണോ എന്നറിയാൻ കുറച്ചു നാൾ കൂടി കാത്തിരിക്കേണ്ടി വരും.