കുഞ്ഞു പ്ലാവിലെ ഈ കുഞ്ഞു ചക്ക മൂപ്പെത്തുമോ?

കുഞ്ഞു പ്ലാവിലെ ഈ കുഞ്ഞു ചക്ക മൂപ്പെത്തുമോ?

കുഞ്ഞു പ്ലാവിലെ ഈ കുഞ്ഞു ചക്ക മൂപ്പെത്തുമോ
കുഞ്ഞു പ്ലാവിലെ ഈ കുഞ്ഞു ചക്ക മൂപ്പെത്തുമോ

ഇത് ഒരു ഗ്രാഫ്ട് ചെയ്ത പ്ലാവാണ്. കഴിഞ്ഞ കൊല്ലം വാങ്ങുമ്പോൾ തന്നെ ഇതിൽ ഒരു കൊച്ചു ചക്ക ഉണ്ടായിരുന്നു. അതും കൊഴിഞ്ഞു പോയി, അതിന് ശേഷം ഉണ്ടായ രണ്ടെണ്ണവും കൊഴിഞ്ഞു പോയി. ഇക്കൊല്ലം ഇത് ഇപ്പോൾ രണ്ടാമത്തെ ചക്കയാണ്. ആദ്യത്തേത് ഇതിലും ചെറുതായിരുന്നപ്പോൾ തന്നെ കൊഴിഞ്ഞു പോയി. ഇനി ഇതിന്റെ അവസ്ഥ എന്താവുമെന്ന് അറിയാൻ ഒരു ആകാംഷ. മിക്കവാറും കൊഴിഞ്ഞു പോകും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്. ഇങ്ങനെ എത്ര എണ്ണം കൊഴിഞ്ഞു പോയ ശേഷമാണോ ആവൊ ഒരു ചക്ക മൂപ്പെത്തുക? കണ്ട് തന്നെ അറിയാം.