കൂർക്ക തലപ്പുകൾ നുള്ളി നട്ടു
|കൂർക്ക തലപ്പുകൾ നുള്ളി നട്ടു
മഴ പെയ്തപ്പോൾ കൂർക്ക ചെടികൾ തഴച്ചു വളരാൻ തുടങ്ങി. ചെടികൾ വളരെ അടുത്തടുത്ത് ആയതിനാൽ വളരാൻ സ്ഥലം കുറവാണെന്ന് കണ്ടു. അപ്പോൾ താരതമ്യേന വലുപ്പമുള്ള കൂർക്ക തലപ്പുകൾ നുള്ളി നടാമെന്ന് വെച്ചു. നേരെത്തെ കുറച്ച് തക്കാളി തൈകൾ നട്ടിട്ട് വേനലിൽ ഉണങ്ങിപോയ സ്ഥലത്ത് നുള്ളി നട്ടു. നിലം നേരത്തെ പാകപ്പെടുത്തിയതായത് കൊണ്ട് ജോലി എളുപ്പമായിരുന്നു. ചെറിയ ഒരു മൺ കോരികൊണ്ട് കൊച്ചു കുഴികൾ ഉണ്ടാക്കി വേഗം ഒൻപത് ചെടികൾ നടാൻ സാധിച്ചു. മഴക്കാലമാണെങ്കിലും നടുന്ന സമയത്ത് വെയിലായതിനാൽ വെള്ളവും ഒഴിച്ചു കൊടുത്തു. അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.