കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം


കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം

കോളിഫ്ലവർ ചെടിച്ചട്ടിയിൽ വളരുന്നത് കാണാം. കോളിഫ്ലവർ നന്നായി വളർന്നു വരുന്നുണ്ട്. ഇലകൾക്ക് സ്വല്പം ദ്വാരങ്ങളുണ്ടെങ്കിലും കോളിഫ്ലവറിന് ഇതുവരെ കീടങ്ങളുടെ ആക്രമണം കാണാനില്ല. കഴിഞ്ഞ തവണ കീടങ്ങളുടെ ആക്രമണം പേടിച്ച് കോളിഫ്ലവർ ചെറുതായിരിക്കുമ്പോൾ തന്നെ പറിച്ചെടുത്തിരുന്നു. ഇത്തവണ വളരുമോയെന്ന പരീക്ഷക്കിക്കാമെന്ന് വെച്ചു.
പതിനെട്ട് ഇഞ്ചിന്റെ വലിയ ചെടിച്ചട്ടിയിലാണ്. നട്ടത് വീട്ടിലെ പച്ചക്കറി വേസ്റ്റ് ഇടയ്ക്കിടെ ചെടിച്ചട്ടിയിലെ മണ്ണിൽ വളമായി കുഴിച്ചിടാറുണ്ട്. കൃത്യമായി വെള്ളവും ഒഴിച്ചു കൊടുക്കും. ഒരു തവണ ജിൻജർ ഗാർലിക് മഞ്ഞൾ മിശ്രിതം തെളിച്ചിരുന്നു. ആകാംഷയോടെ കാത്തിരിക്കുന്നു. ഇനിയും നന്നായി വളരുകയാണെങ്കിൽ അപ്ഡേറ്റുകൾ പോസ്റ്റ് ചെയ്യാം.