ചീനി മുളക് കൃഷി ആരംഭിക്കുന്നു!

ചീനി മുളക് കൃഷി ആരംഭിക്കുന്നു!

ചെറുപ്പത്തിൽ ചീനി മുളക് അഥവാ കാന്താരി കൃഷി ചെയ്തിരുന്നെങ്കിലും, ഈ അടുത്ത കാലത്ത് മറ്റു മുളകിനങ്ങൾ മാത്രമേ കൃഷി ചെയ്തിരുന്നുള്ളു. ചെറുപ്പത്തിൽ കാന്താരി മുളകിന്റെ വിത്ത് അടുത്ത വീടുകളിൽ നിന്ന് എളുപ്പം കിട്ടുമായിരുന്നു. മറ്റ് മുളകിനങ്ങൾ ലഭ്യമായിരുന്നില്ല. അന്ന് നഴ്സറിയിൽ നിന്ന് വാങ്ങാറില്ല. ഓൺലൈൻ എന്നൊരു സംഭവം ഇല്ലേ ഇല്ല. ഇതിപ്പോൾ ആദ്യമായാണ് രണ്ട് ചീനി മുളകിന് തൈകൾ ഒരു ബന്ധു കൊണ്ടു വന്നു തന്നത്. കൊണ്ടുവന്നത് കുഞ്ഞു ചെടിച്ചട്ടികളിൽ ആയിരുന്നു. ഇപ്പോൾ ഞാൻ കുറച്ചു കൂടി വലിയ ചെടി ചട്ടികളിലേക്ക് പറിച്ചു നട്ടു, വെള്ളവും ഒഴിച്ച് കൊടുത്തു. എങ്ങനെ വളരുന്നു, കായ്ക്കുന്നു എന്നെല്ലാം പിന്നീട് പറയാം.