ചുവന്ന ചീര തൈകൾ നന്നായി വളരുന്നുണ്ട്!
|ചുവന്ന ചീര തൈകൾ നന്നായി വളരുന്നുണ്ട്!
കടയിൽ നിന്ന് വിത്ത് വാങ്ങി നട്ടാണ് ഈ ചുവന്ന ചീര തൈകൾ വളർത്തുന്നത്. സാധാരണ കുറെ എണ്ണം മറ്റു സ്ഥലങ്ങളിൽ പറിച്ചു നാടാറുണ്ട്. ഇത്തവണ വേണ്ടെന്ന് വെച്ചു, വെയിൽ കാരണം തന്നെ. ഇത് വരെ ഇലകളിൽ പ്രാണികളുടെ ആക്രമണം അധികം കാണുന്നില്ല. നല്ല ഇലകൾ നുള്ളി എടുത്ത് ഇടയ്ക്കിടെ കറിക്കെടുക്കും. കാത്തിരുന്നാൽ പ്രാണികൾ തിന്നു തീർക്കും എന്ന് പേടിച്ച്. ടാപ്പിന്റെ അടുത്തയതിനാൽ നനച്ചു കൊടുക്കാൻ എളുപ്പമാണ്. നുള്ളുന്നതിൽ അധികം ഇലകൾ വീണ്ടും വളർന്നു വരുന്നുണ്ട്.