ചുവന്ന ചീര മിനി വിളവെടുപ്പിന് തയ്യാർ!
|ചുവന്ന ചീര മിനി വിളവെടുപ്പിന് തയ്യാർ!
ചുവന്ന ചീരയുടെ വിത്ത് കടയിൽ നിന്ന് വാങ്ങി നട്ടതാണ്. നല്ലവണ്ണം തഴച്ചു വളരുന്നുണ്ട്. കുറെ തൈകൾ പറിച്ചു നട്ടു. ഇനിയും കുറച്ചുകൂടി പറിച്ചു നടാമെന്ന് വിചാരിക്കുന്നു. കീടങ്ങളുടെ ആക്രമണം ചുവന്ന ചീരക്ക് വളരെ അധികമായി കാണാറുള്ളത് കൊണ്ട് ഞാൻ ഇലകൾ ഇടയ്ക്കിടെ നുള്ളി കറിക്കെടുക്കും. എന്നാലും കുറെ ഇലകൾ കീടങ്ങൾക്കും കിട്ടും! ചീര തോരൻ നല്ല രുചിയാണ്. ചുവന്ന ചീരയുടെ വിത്താണ് പാകിയതെങ്കിലും, ഇത് ഒരു സങ്കര ഇനമാണെന്ന് തോനുന്നു. ഇലകൾക്ക് പച്ച രാശി കാണാനുണ്ട്.