ചെടിച്ചട്ടികളിലെ വെണ്ട ചെടികൾ നന്നായി കായ്ക്കുന്നുണ്ട്!
|
ഇത്തവണ ചെടിച്ചട്ടികളിൽ നട്ട വെണ്ട ചെടികൾ നന്നായി വളരുന്നുണ്ട്, കായ്ക്കുന്നുമുണ്ട്. കഴിഞ്ഞ തവണ വളർച്ചയും കായ്ഫലവും നന്നേ കുറവായിരുന്നു. ഇലകൾ മുഴുവൻ കേടു വന്നു പോയിരുന്നു. ഇത്തവണ ആദ്യം വേപ്പിൻ പിണ്ണാക്കും എല്ല് പൊടിയും ഇട്ടു കൊടുത്തു. പിന്നീട് വേപ്പിൻ പിണ്ണാക്കും, ലെതർ മീലും ബോൺ മീലും അടങ്ങിയ സൂപ്പർ മീൽ വളമാണ് കൊടുത്തത്. ഏതായാലും ഇത്തവണ ചെടിച്ചട്ടിയിലെ വെണ്ട കൃഷി തൃപ്തികരമാണ്. ഒരു ഉപ്പേരിക്കുള്ള വെണ്ടക്ക റെഡി!
The potted Okra (Lady’s finger) plants are doing well!
This time the Okra (Lady’s finger) plants planted in pots are growing well and bearing fruit. Last time the growth and fruiting was less. All the leaves were damaged. This time first I put neem cake and bone meal. Then super meal fertilizer containing neem cake, leather meal and bone meal was given. In any case, this time the Okra cultivation in potted plants is satisfactory. Okra fruits enough for a dish are ready.