ചെടിച്ചട്ടിയിലെ കാരറ്റ് കൃഷി
|
ഓൺലൈൻ ആയി വാങ്ങിച്ച കാരറ്റ് വിത്തുകൾ ചെടിച്ചട്ടികളിൽ പാകി മുളപ്പിച്ചു. നമ്മൾ കഴിക്കുന്ന കാരറ്റ് ചെടിയുടെ വലുതായ ടാപ്പ് റൂട്ട് ആണ്. വിറ്റാമിൻ എ ഉൽപ്പാദിപ്പിക്കുന്ന ബീറ്റാ കരോട്ടിന്റെ സമ്പന്നമായ ഉറവിടമാണ് കാരറ്റ്. വിറ്റാമിൻ ബി6, കെ എന്നിവ മിതമായ അളവിൽ അടങ്ങിയിട്ടുണ്ട്. തിളക്കമുള്ള ഓറഞ്ച് നിറം ബീറ്റാ കരോട്ടിൻ മൂലമാണ്. പർപ്പിൾ, മഞ്ഞ എന്നീ നിറങ്ങളിലുള്ള കാരറ്റ് ഉണ്ടാകുന്ന ചെടികളും ചിലയിടങ്ങളിൽ കൃഷി ചെയ്യാറുണ്ട്.
Carrot seeds purchased online were planted in garden pots and germinated. The carrot we eat is the large tap root of the plant. Carrots are a rich source of vitamin A-producing beta-carotene. Contains moderate amounts of vitamins B6 and K. The bright orange color is due to beta-carotene. Purple and yellow carrot plants are also cultivated in some places.