ചെള്ള് കുത്തിയ ഗ്രീൻ പീസ് കൃഷി ചെയ്തപ്പോൾ!
|ചെള്ള് കുത്തിയ ഗ്രീൻ പീസ് കൃഷി ചെയ്തപ്പോൾ!
പാക്കറ്റിൽ സൂക്ഷിച്ചു വെച്ചിരുന്ന ഗ്രീൻ പീസ് കറിവെക്കാൻ എടുത്തപ്പോൾ നിറയെ കുഞ്ഞു ചെള്ളുകൾ. എന്നാൽ കളഞ്ഞേക്കാം എന്നായി. കളയാം, പക്ഷെ, മണ്ണിൽ കുഴിച്ചു വെക്കാം എന്ന് കരുതി. മണ്ണിളക്കി അതിൽ കുതിർത്ത ഗ്രീൻ പീസ് വിതറി. മേലെ സ്വല്പം മണ്ണുമിട്ട് വെള്ളവും ഒഴിച്ച് കൊടുത്തു, ഒരു പരീക്ഷണം.
ഒരാഴ്ച കഴിഞ്ഞു നോക്കിയപ്പോൾ ധാരാളം ഗ്രീൻ പീസ് തൈകൾ മുളച്ചു വരുന്നത് കണ്ടു, സന്തോഷമായി.
പുതിയതായി വാങ്ങിച്ച വാട്ടർ ക്യാൻ ഉപയോഗിച്ച് വളരെ ശ്രദ്ധിച്ച് നനച്ചു കൊടുത്തു.
നാല് ദിവസങ്ങൾ കൂടി കഴിഞ്ഞപ്പോൾ ഉള്ള വിഡിയോ ക്ലിപ്പ് ആണിത്.
പിന്നെയും രണ്ട് ദിവസം കഴിഞ്ഞുള്ള ക്ലിപ്പ് ആണിത്.
ഇത് ഇന്നെടുത്ത വിഡിയോ ക്ലിപ്പ്. ചെടികളെല്ലാം വള്ളി നീട്ടിയിട്ടുണ്ട്. ചെരിഞ്ഞു വന്ന രണ്ടെണ്ണത്തിന് താങ്ങായി ഉണങ്ങിയ ചില്ലകൾ വെച്ച് കൊടുത്തിട്ടുണ്ട്. ആദ്യമായാണ് ഇത്രയധികം ഗ്രീൻ പീസ് ചെടികൾ ഉണ്ടാകുന്നത്. മുൻപ് കുറച്ച് വിത്തുകൾ മുളപ്പിച്ചിരുന്നെങ്കിലും വേഗം ഉണങ്ങി പോയി. ഇതിപ്പോൾ എത്ര വളരുമെന്ന് ആകാംഷയോടെ കാത്തിരിക്കുന്നു.