ജൂലൈ മാസത്തിൽ കണ്ണിമാങ്ങ! ഓൾ സീസൺ മാവ് തന്നെ!

ജൂലൈ മാസത്തിൽ കണ്ണിമാങ്ങ! ഓൾ സീസൺ മാവ് തന്നെ!

ഈ ഒട്ടുമാവ് ഇക്കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ പൂത്തിരുന്നു. എന്നാൽ എല്ലാം താമസിയാതെ കൊഴിഞ്ഞു പോയി. അന്ന് നല്ല ചൂടുള്ള സമയമായിരുന്നു. ഇപ്പോൾ ഇതാ മഴക്കാലത്ത് ജൂൺ മാസത്തിൽ പൂത്തു. ഒരു കണ്ണി മാങ്ങ മാത്രം ഇത് വരെ കൊഴിഞ്ഞിട്ടില്ല. ആദ്യമായാണ് ഈ കൊച്ചു മാവിൽ ഇത്രയെങ്കിലും വലുപ്പമുള്ള ഒരു കണ്ണി മാങ്ങ ഉണ്ടാകുന്നത്. കഴിഞ്ഞ കൊല്ലം നഴ്സറിയിൽ നിന്ന് കൊണ്ടുവന്ന് നട്ട മാവാണ്. അങ്ങനെ മഴക്കാലത്ത് ഒരു മാങ്ങ കിട്ടുമെന്ന് പ്രതീക്ഷിക്കട്ടെ. പല പ്രാവശ്യം പൂക്കുന്നത് കൊണ്ടാണോ ആവൊ നഴ്സറിക്കാർ ഇതിനെ ഓൾ സീസൺ മാവെന്ന് വിളിക്കുന്നത്?