താനേ മുളച്ചുണ്ടായ പാവൽ ചെടി സംരക്ഷിക്കാനുള്ള ശ്രമം!

താനേ മുളച്ചുണ്ടായ പാവൽ ചെടി സംരക്ഷിക്കാനുള്ള ശ്രമം!

ഇന്നലെ പറമ്പിലെ പുല്ല് കാടു പിടിച്ചത് ഒരാളുടെ സഹായത്തോടെ പറിച്ചു കളഞ്ഞപ്പോൾ, അതിനിടയിൽ ഒരു പാവൽ ചെടി കണ്ടെത്തി. പഴുത്തു പോയ ഒരു പാവയ്ക്ക കുറച്ചു നാൾ മുൻപ് അവിടെ ഉപേക്ഷിച്ചിരുന്നു. മഴ പെയ്തപ്പോൾ അതിൽ നിന്ന് ഒരു വിത്ത് മുളച്ചു വന്നതായിരിക്കണം ഈ പാവൽ ചെടി. നല്ല വെയിലത്തും വാടാതെ നിന്നത് ചുറ്റും പുല്ല് കാടുപിടിച്ചതു കൊണ്ടാകാം. ഇനിയിപ്പോൾ ഉണങ്ങുമോ ആവൊ, മഴ ഒട്ടും ഈ വഴിക്ക് കാണുന്നില്ല. എന്നും പോയി നനക്കാനും പറ്റുന്നില്ല, പേരക്കുട്ടിക്ക് സ്കൂൾ അവധി ആയതിനാൽ. ഏതായാലും ഒരു കുറ്റി അടിച്ച് അതിൽ ചരടുകൾ കെട്ടി പാവൽ ചെടി പടർത്തി കൊടുത്തു. ചുറ്റും കുറച്ച് മണ്ണ് കൂട്ടി വെച്ചു, നല്ലവണ്ണം വെള്ളവും ഒഴിച്ചു കൊടുത്തു. നന്നായി വളരട്ടെ എന്ന് ആശിക്കുന്നു. ഇപ്പോൾ കായ ഇല്ലാത്ത പൂ മൊട്ടുകൾ മാത്രമേ ഉള്ളു. കായയുള്ള പൂക്കൾ ഉണ്ടാകുമെന്ന് കരുതുന്നു.